ടെൽ അവീവ്: ഹമാസ് തലവന്‍ യഹ്‌യ സിൻവാറിനെ വധിച്ച പ്രതിരോധ സേനയെയും ഷിൻ ബെറ്റിനെയും പ്രശംസിച്ച് ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്. സിന്‍വറിനെ ഇല്ലാതാക്കിയ സേനയെ താന്‍ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഹെർസോഗ് അഭിനന്ദനമറിയിച്ചത്.
'കൊടും ഭീകരനായ യഹ്‌യ സിൻവാറിനെ ഉന്മൂലനം ചെയ്‌ത ഇസ്രയേൽ പ്രതിരോധ സേനയെയും ഷിൻ ബെറ്റിനെയും സുരക്ഷ സേനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ഒക്‌ടോബർ 7ന് നടന്ന മാരക ആക്രമണത്തിന്‍റെ സൂത്രധാരനായ സിൻവാർ, വർഷങ്ങളായി ഇസ്രയേലി സിവിലിയന്മാർക്കും മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കുമെതിരെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും ആയിരക്കണക്കിന് നിരപരാധികളുടെ കൊലപാതകത്തിനും ഉത്തരവാദിയാണ്. മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുന്നതിനും ഭീകരതയ്ക്കും രക്തച്ചൊരിച്ചിലിനും വേണ്ടിയുള്ളതായിരുന്നു യഹ്‌യ സിന്‍വാറിന്‍റെ പ്രവര്‍ത്തനങ്ങളെന്നും' ഐസക് ഹെര്‍സോഗ് എക്‌സില്‍ കുറിച്ചു.
I commend the Israel Defense Forces, the Shin Bet, and the security services for eliminating the arch-terrorist Yahya Sinwar. Sinwar, the mastermind behind the deadly October 7th attack, has for years been responsible for heinous acts of terrorism against Israeli civilians,…
— יצחק הרצוג Isaac Herzog (@Isaac_Herzog) October 17, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗാസയിൽ ഹമാസ് തടങ്കലില്‍ കഴിയുന്ന 101 ബന്ദികളെ തിരികെ കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും ഹെർസോഗ് പറഞ്ഞു. 'ഗാസയിൽ ഹമാസ് ഭീകരരുടെ തടവില്‍ കഴിയുന്ന 101 ബന്ദികളെ തിരികെ കൊണ്ടുവരാൻ സാധ്യമായതെന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചത്. ഇതില്‍ ഒരാൾ യഹ്‌യ സിൻവാറായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം അറിയിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നാലെ നടന്ന ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് ഐസക് തന്നെയാണെന്നത് വ്യക്തമായി.
കഴിഞ്ഞ ചൊവ്വാഴ്‌ച ജബലിയയിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20ഓളം ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അവകാശപ്പെട്ടത്. ആവശ്യമുള്ളിടത്തോളം കാലം ഓപറേഷൻ തുടരുമെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. ഹമാസ് ഗവൺമെന്‍റിന്‍റെ തലവൻ റാവി മുഷ്‌താഹ, ഹമാസിന്‍റെ സുരക്ഷ പോർട്ട്‌ഫോളിയോ വഹിച്ച സമേഹ് അൽ-സിറാജ് എന്നിവരുൾപ്പെടെ നിരവധി ഉന്നത ഹമാസ് ഉദ്യോഗസ്ഥരെ ഇതിനോടകം ഐഡിഎഫ് വധിച്ചിട്ടുണ്ട്.
ഗാസയ്ക്ക് പുറമേ ലെബനനിലും ഇസ്രയേൽ വ്യാപക ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റുള്ളയെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചിരുന്നു. അതേസമയം ഹിസ്‌ബുള്ള കേന്ദ്രങ്ങളില്‍ നിന്ന് ദൂരെ മാറിയും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.