ETV Bharat / state

കേന്ദ്ര ബജറ്റിൽ കണ്ണുംനട്ട് ഇടുക്കി: കാർഷിക, ടൂറിസം മേഖലകളില്‍ കൈതാങ്ങാകുമെന്ന് പ്രതീക്ഷ - Idukki Expectations On union budget

കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയിലും ടൂറിസം മേഖലയിലും കൂടുതൽ പദ്ധതികൾ കൊണ്ട് വരുമെന്ന പ്രതീക്ഷയില്‍ ഇടുക്കിയിലെ ജനങ്ങള്‍.

കേന്ദ്ര ബജറ്റ് 2024  AGRICULTURE EXPECTATION IN BUDGET  LATEST MALAYALAM NEWS  union budget 2024
Union Budget 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 9:14 PM IST

കേന്ദ്ര ബജറ്റിൽ കണ്ണുംനട്ട് ഇടുക്കി (ETV Bharat)

ഇടുക്കി: കേന്ദ്ര ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് ഇടുക്കി. കാർഷിക മേഖലയ്‌ക്കും ടൂറിസം മേഖലയ്‌ക്കും ബജറ്റിൽ കൈത്താങ് ഉണ്ടാവുമെന്നാണ് കരുതുന്നത്. കടുത്ത വരൾച്ചയും പിന്നാലെ എത്തിയ പെരുമഴയും ഇടുക്കിയിലെ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്.

നൂറ് കണക്കിന് ഏക്കർ ഭൂമിയിലെ ഏലം കൃഷി നശിച്ചു. ഇതോടൊപ്പം വില ഇടിവും പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. കുരുമുളക്, തേയില, കാപ്പി തുടങ്ങിയ മറ്റ് നാണ്യ വിള കർഷകരും സമാന അവസ്ഥയിലാണ്. കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി പദ്ധതികൾ ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കർഷകർ പറയുന്നു.

സുരേഷ് ഗോപി ടൂറിസം സഹമന്ത്രി ആയതിനാൽ ടൂറിസം മേഖലയിൽ മികച്ച പദ്ധതികൾ ആവിഷ്‌കരിക്കപ്പെടുമെന്നും സഞ്ചരികളെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ ഒരുക്കുന്നതിനൊപ്പം റോഡ്‌ വികസനവും കൂടുതൽ കാര്യക്ഷമമാക്കുമെന്നുമാണ് ജനങ്ങളുടെ പ്രതീക്ഷ.

Also Read: കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ റെയില്‍വേ പ്രതീക്ഷകള്‍; ചെങ്ങന്നൂര്‍-പമ്പ പാതയോ അങ്കമാലി ശബരി പാതയോ? എന്ത് കിട്ടുമെന്ന് നാളെയറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.