ETV Bharat / health

ദിവസവും കടല കഴിക്കാമോ ? ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ ? അറിയേണ്ടതെല്ലാം

പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് കടല. ഇത് പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം

BLACK CHICKPEAS HEALTH BENEFITS  HEALTH BENEFITS OF BLACK CHANA  കടലയുടെ ആരോഗ്യ ഗുണങ്ങൾ  best food fOR DIABETES
Representative Image (Getty Images)
author img

By ETV Bharat Health Team

Published : Nov 24, 2024, 7:06 PM IST

രീരത്തിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പയർ വർഗമാണ് കടല. പ്രോട്ടീൻ റിച്ച് ഫുഡായ കടലയിൽ നാരുകൾ, അയേൺ, വിറ്റാമിനുകൾ, ഫോസ്‌ഫറസ്, ചെമ്പ്, മാംഗനീസ്, ധാതുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിലെ പ്രോട്ടീൻ പേശികളുടെ വളർച്ചയ്ക്കും നിർമാണത്തിനും തുടങ്ങീ പേശികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഉയർന്ന അളവിൽ ഫൈബർ, ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ സി എന്നിവയുള്ളതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും കടല സഹായിക്കും. അതിനാൽ തന്നെ ദിവസവും കടല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പതിവായി കടല കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ദഹനം മെച്ചപ്പെടുത്തും

ദഹനം മെച്ചപ്പെടുത്താനും ദഹന സംബന്ധമായ അസ്വസ്ഥതകൾ അകറ്റാനും കടല സഹായിക്കും. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് കടലയ്ക്കുണ്ട്. കൂടാതെ ഗ്യാസ്, മലബന്ധം തുടങ്ങിയവയ്ക്ക് ആശ്വാസം നൽകാനും ഇത് ഗുണം ചെയ്യും.

പ്രമേഹം നിയന്ത്രിക്കും

കടലയിൽ വളരെ കുറഞ്ഞ ഗ്ലൈസമിക് സൂചികയാണുള്ളത്. അതിനാൽ പ്രമേഹ രോഗികൾ കടല കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. കൂത്താടാതെ ടൈപ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും കടല ഫലപ്രദമാണ്.

വിളർച്ച തടയും

അയേണിന്‍റെ സമ്പന്ന ഉറവിടമാണ് കടല. ഇത് വിളർച്ച തടയാനും ഊർജം വർധിപ്പിക്കാനും സഹായിക്കും. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവരും കടല പതിവായി കഴിക്കുന്നത് നല്ലതാണ്. ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഇത് ഫലം ചെയ്യും.

ചർമ്മത്തെ സംരക്ഷിക്കും

ചർമ്മരോഗ്യം വർധിപ്പിക്കാൻ കടല ഏറെ ഗുണകരമാണ്. ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാനും വാർധക്യവുമായി ബന്ധപ്പെട്ട പാടുകൾ കുറയ്ക്കാനും ഇത് സഹായിക്കും. ചർമ്മത്തിന് തിളക്കം നൽകാനും കടല ഗുണം ചെയ്യും.

രക്തസമ്മർദ്ദം കുറയ്ക്കും

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണമാണ് കടല. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഉയർന്ന രക്തസമ്മർദ്ദം തടയാൻ കടല സഹായിക്കും. കൂടാതെ കൊളസ്‌ട്രോൾ കുറയ്ക്കാനും ഫലപ്രദമാണ്. അതിനാൽ ഹൃദയാരോഗ്യം നിലർത്താൻ ഇത് ഗുണം ചെയ്യും.

ശരീരഭാരം കുറയ്ക്കും

പ്രോട്ടീൻ, നാരുകൾ എന്നിവ ധാരാളമുള്ളതിനാൽ കടല ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും വയർ ശുദ്ധീകരിക്കാനും ഗുണം ചെയ്യും. കലോറി കുറഞ്ഞ ഭക്ഷണമായതിനാൽ അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കാവുന്ന നല്ലൊരു ഭക്ഷണം കൂടിയാണ് കടല.

അവലംബം: https://pubmed.ncbi.nlm.nih.gov/2272678/

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ഓർമശക്തിയും പ്രതിരോധ ശേഷിയും വർധിപ്പിക്കാം; ഈ ഇത്തിരികുഞ്ഞൻ മാത്രം മതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.