തിരുവനന്തപുരം: പാളയം എൻസിപി ഓഫിസിൽ തമ്മിലടിച്ച് ജില്ലാ നേതാക്കൾ. എൻസിപി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സതീഷ് കുമാറും നേരത്തെ അച്ചടക്ക നടപടി നേരിട്ട് ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കിയ ആട്ടുകാൽ അജിയും സംഘവുമാണ് തമ്മിലടിച്ചത്. ആട്ടുകാൽ അജിയും കൂട്ടാളികളും ജില്ലാ ഓഫിസ് പിടിച്ചെടുത്തെന്നാണ് സതീഷ് കുമാറും സംഘവും ആരോപിക്കുന്നത്.
പിസി ചാക്കോക്കെതിരെ അഴിമതി ആരോപണവും സാമ്പത്തിക തിരിമറിയും ഉന്നയിച്ചതിന് പിന്നാലെയാണ് ആട്ടുകാൽ അജിയെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പാർട്ടിയിലെ മന്ത്രിമാരെയും മറ്റ് നേതാക്കളെയും ഒഴിവാക്കി വിളിച്ച ഭാരവാഹി യോഗത്തിന് ശേഷമാണ് എൻസിപിയിൽ തർക്കം രൂക്ഷമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മന്ത്രി ശശീന്ദ്രൻ അടക്കമുള്ളവർ യോഗത്തിൽ നിന്നും വിട്ട് നിന്നതിന് പിന്നാലെ ജില്ലാ ഘടകങ്ങളില്‍ അടക്കം പിസി ചാക്കോ ഇഷ്‌ടക്കാർക്ക് ചുമതല നൽകിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പാളയത്തെ ജില്ലാ ഓഫിസിൽ നടന്ന കൂട്ടയടിക്ക് പിന്നാലെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി.
Also Read: വിവാഹ സംഘത്തെ പൊലീസ് ആക്രമിച്ച സംഭവം; എസ്‌ഐക്ക് ഗുരുതര വീഴ്‌ച, ആള് മാറിയെന്ന് വിശദീകരണം