ETV Bharat / automobile-and-gadgets

മൂന്നായി മടക്കാവുന്ന ഫോൺ: ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് ആഗോള ലോഞ്ചിനൊരുങ്ങുന്നു; ഇന്ത്യയിൽ പുറത്തിറക്കുമോ? - HUAWEI MATE XT ULTIMATE

ഹുവായുടെ ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോണായ ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് ആഗോള തലത്തിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. ഇന്ത്യയിൽ പുറത്തിറക്കുമോ? ചൈനീസ് വേരിയന്‍റിന്‍റെ വിലയും ഫീച്ചറുകളും.

HUAWEI MATE XT TRI FOLD PRICE  HUAWEI MATE XT TRI FOLD FEATURES  HUAWEI TRI FOLD PHONE  ഹുവായ് ട്രൈ ഫോൾഡ് ഫോൺ
Huawei Mate XT to Launch Globally on February 18 (Image: Huawei)
author img

By ETV Bharat Tech Team

Published : Feb 5, 2025, 7:07 PM IST

ഹൈദരാബാദ്: കഴിഞ്ഞ സെപ്‌റ്റംബർ മാസത്തിലാണ് ചൈനീസ് കമ്പനിയായ ഹുവായ് ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് പുറത്തിറക്കുന്നത്. ചൈനയിൽ മാത്രം പുറത്തിറക്കിയ ട്രൈഫോൾഡ് ഫോൺ ഇപ്പോൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നതായാണ് വിവരം. ഫോൺ ഈ മാസം തന്നെ പുറത്തിറക്കുമെന്നാണ് ഹുവായ് മൊബൈലിന്‍റെ എക്‌സ് പേജിൽ നൽകിയിരിക്കുന്ന ടീസറിൽ നിന്നും വ്യക്തമാകുന്നത്.

ഫെബ്രുവരി 18ന് മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വാലലംപൂരിൽ വെച്ച് നടത്തുന്ന ഹുവായുടെ ഗ്രാന്‍റ് ഇവന്‍റിലായിരിക്കും ഫോൺ ലോഞ്ച് ചെയ്യുകയെന്നും സൂചനയുണ്ട്. ടീസറിൽ ഫോണിന്‍റെ പേര് വ്യക്തമാക്കുന്നില്ലെങ്കിലും 'അസാധാരണമായ ഒരു വെളിപ്പെടുത്തലിന്‍റെ ഭാഗമാകൂ' എന്നാണ് നൽകിയിരിക്കുന്നത്. ഇത് ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റിന്‍റെ ആഗോള ലോഞ്ചിലേക്കാണ് സൂചന നൽകുന്നത്. ആദ്യം മലേഷ്യയിലായിരിക്കും ലോഞ്ച് ചെയ്യുകയെന്നും പിന്നീട് മറ്റ് വിപണികളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ആഗോള തലത്തിൽ പുറത്തിറക്കുന്ന ട്രൈഫോൾഡ് ഫോൺ ചൈനയിൽ പുറത്തിറക്കിയ മോഡലിന് സമാനമായിരിക്കുമോ എന്നത് വ്യക്തമല്ല.

HUAWEI MATE XT TRI FOLD PRICE  HUAWEI MATE XT TRI FOLD FEATURES  HUAWEI TRI FOLD PHONE  ഹുവായ് ട്രൈ ഫോൾഡ് ഫോൺ
Huawei Mate XT (Image: Huawei)

ചൈനീസ് വേരിയന്‍റിന്‍റെ ഫീച്ചറുകൾ:

  • ഡിസ്‌പ്ലേ: ഫ്ലെക്‌സിബിൾ 10.2 ഇഞ്ച് LTPO OLED ടച്ച്‌സ്‌ക്രീൻ, ഒരു തവണ മടക്കിയാൽ 7.9 ഇഞ്ച് സ്‌ക്രീൻ, മുഴുവൻ മടക്കിയാൽ 6.4 ഇഞ്ച് സ്‌ക്രീൻ
  • പ്രൊസസർ: ഹുവാവേയുടെ കിരിൻ 9010 5G പ്രൊസസർ
  • ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്‌സൽ ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാവൈഡ് സെൻസർ, 5.5x ഒപ്റ്റിക്കൽ സൂം ഉള്ള 12 മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ, സെൽഫിക്കും വീഡിയോ കോളിനുമായി ഫോണിൻ്റെ ഡിസ്‌പ്ലേ പഞ്ച് ഹോളിൽ 8 മെഗാപിക്‌സൽ ക്യാമറ
  • ബാറ്ററി, ചാർജിങ്: 5,600mAh ബാറ്ററി, 66W ചാർജിങ്, 50W വയർലെസ് ചാർജിങ്
  • സ്റ്റോറേജ്: 16GB റാം+256GB ഇന്‍റേണൽ സ്റ്റോറേജ്, 16GB +512 GB, 16GB + 1TB എന്നീ വേരിയന്‍റുകൾ
  • ഓപ്പറേറ്റിങ് സിസ്റ്റം: ഹാർമണി ഒഎസ് 4.2 ഓപ്പറേറ്റിങ് സിസ്റ്റം
  • കണക്റ്റിവിറ്റി: ഡ്യുവൽ നാനോ സിം, 5ജി, വൈ-ഫൈ-6, ജിപിഎസ്, എൻഎഫ്‌സി, യുഎസ്‌ബി 3.1 ടൈപ്പ്-സി
  • ഭാരം: 298 ഗ്രാം
  • കളർ ഓപ്ഷനുകൾ: ഡാർക്ക് ബ്ലാക്ക്, റൂബി റെഡ്

ട്രൈ ഫോൾഡ് സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കുമോ?
നിലവിൽ ഹുവായ്‌ തങ്ങളുടെ ഒരു ഫോണും ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നില്ല. ഇന്ത്യൻ വിപണിയിൽ ഫോണുകൾ വിൽക്കുന്നതിന് സർക്കാർ നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഇത്. അതിനാൽ തന്നെ ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല.

വിലയെത്ര: ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റിന്‍റെ അടിസ്ഥാന വേരിയന്‍റിന് 19,999 ചൈനീസ് യുവാൻ (ഏകദേശം 2.43 ലക്ഷം രൂപ) ആണ് വില. അതേസമയം ഫോണിന്‍റെ ടോപ്‌-സ്‌പെക്ക് വേരിയന്‍റിന് 23,999 ചൈനീസ് യുവാൻ(ഏകദേശം 2.93 ലക്ഷം രൂപ) ആണ് വില.

Also Read:

  1. പുതിയ ഫോൺ വാങ്ങല്ലേ.. സ്‌മാർട്ട്‌ഫോണുകളുടെ നിര തന്നെ വരാനിരിക്കുന്നു; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്ന ഫോണുകൾ
  2. 10.2 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ, മൂന്നായി മടക്കാം: ലോകത്തിലെ ആദ്യ ട്രൈ ഫോൾഡ് ഫോൺ പുറത്തിറക്കി ഹുവായ്‌
  3. സ്‌മൂത്തായ പെർഫോമൻസ്, ഗെയിമിങിനായി കണ്ണുംപൂട്ടി വാങ്ങാം: റിയൽമിയുടെ പുതിയ സ്‌മാർട്ട്‌ഫോൺ വരുന്നു
  4. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
  5. വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.