കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ട് മത്സരത്തില്‍ ഗോള്‍ മഴ തുടര്‍ന്ന് കേരളം. ഇന്ന് പുതിച്ചേരിക്കെതിരായി നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് കേരളത്തിന്‍റെ തകര്‍പ്പന്‍ ജയം. സജീഷും നസീബ് റഹ്‌മാനും നേടിയ ഇരട്ടഗോളിന്‍റെ ബലത്തിലാണ് കേരളം മിന്നും വിജയം സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ജയിച്ച ആതിഥേയര്‍ക്ക് പുതുച്ചേരിക്കെതിരേ സമനില മതിയായിരുന്നു. കളിയുടെ 10-ാം മിനിറ്റു മുതല്‍ കേരളം ഗോളടി തുടര്‍ന്നു. ഗനി അഹമ്മദ് നിഗമായിരുന്നു കേരളത്തിനായി ആദ്യ ഗോളടിച്ചത്. 14-ാം മിനിറ്റില്‍ നസീബ് റഹ്‌മാന്‍ പന്ത് പുതുച്ചേരിയുടെ വലയിലെത്തിച്ചതോടെ കളിയുടെ നിയന്ത്രണം കേരളം ഏറ്റെടുക്കുകയായിരുന്നു.
Kerala storms into the final round of the 78th Santosh Trophy with style, staying unbeaten and showcasing stellar teamwork. 🏆✨#KeralaFootball #SantoshTrophy pic.twitter.com/YGuoWmEcUR
— Kerala Football Association (@keralafa) November 24, 2024
പിന്നാലെ 19-ാം മിനിറ്റില്‍ ഇ. സജീഷ് കേരളത്തിനായി മൂന്നാം ഗോളും സ്വന്തമാക്കി. 10 മിനിറ്റിനിടെ മൂന്ന് ഗോളുകളായിരുന്നു പിറന്നത്. ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന കേരളം 53-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റി ഡേവിസില്‍ പന്ത് വലയില്‍ എത്തിച്ചപ്പോള്‍ കേരളം ജയം ഉറപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
65-ാം മിനിറ്റില്‍ നസീബ് റഹ്‌മാനും രണ്ടു മിനിറ്റുകള്‍ക്ക് ശേഷം ഈ സജീഷും ഗോള്‍ നേടിയതോടെ കേരളം 6-0 ന് ലീഡ് നേടി. 71-ാം മിനിറ്റില്‍ മുഹമ്മദ് റിയാസിന്‍റെ അസിസ്റ്റില്‍ ടി. ഷിജിനും ഗോളടിച്ചപ്പോള്‍ പുതുച്ചേരിക്കെതിരേ കേരളം ആധികാരിക വിജയം സ്വന്തമാക്കി. റെയില്‍വേ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവരേ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തിലേക്ക് കേരളം യോഗ്യത നേടി.
Also Read: ഓസീസിനെ വിറപ്പിച്ചു; സെഞ്ചുറി തിളക്കത്തില്‍ കിങ് കോലി, ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌തു, ലീഡ് -533