തീയതി:20-01-2024 ശനി
വര്‍ഷം: ശുഭകൃത് ഉത്തരായനം
തിഥി: മകരം ശുക്ല ദശമി
നക്ഷത്രം: കാര്‍ത്തിക
അമൃതകാലം:06:47AM മുതല്‍ 08:14AM വരെ
വര്‍ജ്യം: 06:15PM മുതല്‍ 07:50PM വരെ
ദുര്‍മുഹൂര്‍ത്തം: 8:23 AM മുതല്‍ 9:11 വരെ
രാഹുകാലം: 09:41AM മുതല്‍ 11:08 വരെ
സൂര്യോദയം: 06:47 AM
സൂര്യാസ്തമയം: 06:23 PM
ചിങ്ങം: രാവിലെ ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാക്കനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കുക. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നക്ഷത്രങ്ങള്‍ പ്രസന്നഭാവം കൈക്കൊള്ളും. അതോടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫീസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക.
കന്നി: നക്ഷത്രങ്ങള്‍ ദുര്‍ബ്ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവെക്കുക. ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. അശാന്തമായ മനസ്സിന് ശാന്തി/വിശ്രാന്തി ലഭിക്കാനായി ധ്യാനം പരിശീലിക്കുക. വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍ സഹായകമായേക്കും.
തുലാം: ഇന്ന് പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് കണ്ണുതുറക്കുക. എന്നാല്‍ ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുന്‍പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധപുലര്‍ത്തുക. ഇന്ന് ദിവസം അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും ഇന്ന് സാധ്യത കാണുന്നു.
വൃശ്ചികം: ഇന്ന് ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ് ഇന്ന്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണത്. നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ഇന്ന് ശുഭകരമായിരിക്കും .സംഗീതം കൂടിയാകുമ്പോള്‍ ഇന്നത്തെ സായാഹ്നം അതീവ ഹൃദ്യമാകും.
ധനു: ഇന്ന് ആരോഗ്യനില ക്രമേണ മോശമായി വരാന്‍ ഇടയുള്ളതുകൊണ്ട് ശ്രദ്ധപുലര്‍ത്തണം. കഠിനാധ്വാനത്തിന് അല്പം വൈകിയാലും നല്ല ഫലമുണ്ടാകും. അതുകൊണ്ട് നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിവെക്കുക. ഏതായാലും മധ്യാഹ്നത്തിനുശേഷം നക്ഷത്രങ്ങള്‍ കൂടുതല്‍ പ്രബലമാകും. ആരോഗ്യം, സാമ്പത്തികനില, പ്രശ്നങ്ങളോടുള്ളസമീപനം തുടങ്ങിയവയെല്ലാം ഇന്ന് ശുഭകരമായിരിക്കും. ഇന്നത്തെ സായാഹ്നം ഹൃദ്യമായ സംഗീതത്തോടുകൂടിയാകട്ടെ!
മകരം: അമിതമായി വികാരാധീനന്‍ ആകുന്നത് ഒഴിവാക്കുക. സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. മാനസിക അസ്വസ്ഥത അനുഭവപ്പെടാം. അതിനാൽ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തേണ്ടതുണ്ട്. ഉറച്ചുനിൽക്കുന്നത് സഹായിക്കില്ല. അതിനാൽ അല്പം അയവ് കൊണ്ടുവരിക.
കുംഭം: ഇന്ന് ഒരു പുതിയ ദൗത്യം തുടങ്ങുകയാണെങ്കില്‍, അത് സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ചെയ്യുക. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒഴിവാക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതി ശുഭസൂചനകളല്ല നല്‍കുന്നത്. നിങ്ങളുടെ വീടിന്‍റെയോ സ്വത്തിന്‍റെയോ ഇടപാടുകള്‍നടത്താന്‍ അനുകൂല സമയമല്ല ഇത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലായാലും കോളേജിലായാലും ഇന്നൊരു ശരാശരി ദിവസമാണ്. അമ്മയുടെ ആരോഗ്യപ്രശ്നം അസ്വസ്ഥനും വികാരാധീനനുമാക്കും. ഇന്ന് സ്വയം ശിക്ഷണ (self improvement) പുസ്തകങ്ങള്‍ ആശ്വാസമാകും.
മീനം: അവിവാഹിതര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. വിവാഹിതരായിട്ടുള്ളവർ അല്ലെങ്കിൽ പ്രണയിതാക്കൾക്ക് പങ്കാളികളുമായി ഇന്ന് കൂടുതൽ അടുക്കാന്‍ സാധിക്കും. ബിസിനസ്സിലെ പുതിയ പങ്കാളിത്തവും ഇന്നു നടക്കാം. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ ഒരു നല്ല ദിവസം
മേടം: ഉത്സാഹവും ആവേശവും ഇന്ന് അതിന്‍റെ പാരമ്യത്തിലായിരിക്കും. ഒരു പുതിയ ദൗത്യം ഏറ്റെടുക്കാന്‍ ഇന്ന് തയ്യാറെടുക്കുകയായിരിക്കും. മാനസികവും ശരീരികവുമായ ആരോഗ്യസ്ഥിതി ഏറ്റവും മികച്ച നിലയിലായിരിക്കും. ഒരു സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനോ വിവാഹനിശ്ചയത്തിനോ ക്ഷണിക്കപ്പെട്ടേക്കാം. അത്തരം അവസരങ്ങള്‍ ശരിക്കും അസ്വദിക്കുക. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അവ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നുകൂടി ആലോചിക്കുക. അശുഭചിന്തകള്‍ ഒരു കാര്യത്തിനും പരിഹാരമല്ല. പൊതുവില്‍ ഒരു ശരാശരി ദിവസമാകുന്നു.
ഇടവം: വീട്ടില്‍ സൗഹാര്‍ദ്ദപരവും സ്നേഹപൂര്‍ണവുമായ സംഭാഷണങ്ങള്‍ക്ക് അവസരമുണ്ടാകും. വീടിന് മോടികൂട്ടാനുള്ള ചില പദ്ധതികളെ പറ്റി കാര്യമായി ആലോചിക്കും. വീട്ടില്‍ അമ്മയോടും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോടും നല്ല ബന്ധമാകും ഇന്ന്. ഭാവിയില്‍ നേട്ടമുണ്ടാക്കിയേക്കാവുന്ന ഒരു പൊതുചടങ്ങില്‍ ഇന്ന് വൈകുന്നേരം പങ്കെടുത്തേക്കും. കുട്ടികള്‍ ഇന്ന് നല്ലചങ്ങാതിമാരാകും. പഴയ ജീന്‍സിന്‍റെ പോക്കറ്റില്‍നിന്ന് എന്നോ മറന്നുവെച്ച പണം കണ്ടെത്തുന്നതുപോലെ അപ്രതീക്ഷിതമായ ഒരു ധനാഗമം ഇന്ന് പ്രതീക്ഷിക്കാം.
മിഥുനം: ഇന്ന് വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. വളരെ നീണ്ട ബൗദ്ധിക ചര്‍ച്ചകള്‍ക്ക്ശേഷം ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും സംതൃപ്തിയും നിങ്ങള്‍ക്കുണ്ടാകും. ജോലിഭാരം കൊണ്ട് സമ്മര്‍ദ്ദത്തിന് വിധേയനാകുമെങ്കിലും വൈകുന്നേരത്തോടെ അത് ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയും. ഇന്നത്തെ സായാഹ്നം സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ചുകൊണ്ട് മനസ്സിന്റെ പിരിമുറുക്കത്തിന് അയവു വരുത്തുക. ഇതിനെല്ലാം പുറമേ, സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇന്ന് സജീവമായി പങ്കെടുക്കും.
കര്‍ക്കിടകം: സത്യസന്ധവും നീതിപൂര്‍വകവുമായ സമീപനമായിരിക്കും. എന്നാലും ഇന്ന് പെട്ടെന്ന് കോപാധീനനാകും. അപ്രതീക്ഷിത ജോലികള്‍ ഇന്ന് ഏറ്റെടുക്കുകയും പിന്നീട് കാര്യങ്ങള്‍ വേണ്ടപോലെ നടക്കുന്നില്ലെന്ന് മനസ്സിലാക്കുകയും ചെയ്യും. ഈ കാര്യത്തില്‍ മേലുദ്യോഗസ്ഥരും ഉല്‍ക്കണ്ഠ പ്രകടിപ്പിക്കും. രാവിലെ ഉദാസീനനായിരിക്കുമെങ്കിലും ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഊര്‍ജ്വസ്വലത കൈവരിക്കും. ഇന്ന് വീടിന് പുതുമോടി നല്‍കാന്‍ വേണ്ടി ഫര്‍ണിച്ചറുകള്‍ മാറ്റുകയോ പരിഷ്ക്കരിക്കുകയോ ചെയ്യും.