തീയതി: 18-07-2024 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കര്‍ക്കടകം
തിഥി: ശുക്ല ദ്വാദശി
നക്ഷത്രം: തൃക്കേട്ട
അമൃതകാലം: 09:20 AM മുതല്‍ 10:55 AM വരെ
വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുർമുഹൂർത്തം: 10:10 AM മുതല്‍ 10:58 AM വരെ & 02:58 PM മുതല്‍ 03:46 PM വരെ
സൂര്യോദയം: 06:10 AM
സൂര്യാസ്‌തമയം: 06:50 PM
ചിങ്ങം: ഇന്ന് നിങ്ങൾ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. അമ്മയുമായും പ്രിയപ്പെട്ടവരുമായും കലഹിക്കാൻ സാധ്യതയുണ്ട്. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിന് കാരണം. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം.
കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. ഇന്ന് നിങ്ങൾക്ക് മത്സരങ്ങളെ മറികടക്കാനാകും. നിങ്ങളുടെ തൊഴിൽവൃന്ദത്തിന്‍റെ ഏറ്റവും മികച്ച സ്ഥാനം നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
തുലാം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസം ആയിരിക്കില്ല. നിങ്ങൾ ഇന്ന് യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കണം. ജോലി സ്ഥലത്ത് ഇന്ന് പ്രതികൂല സാഹചര്യമായിരിക്കും.
വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ നിങ്ങള്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ചെയ്യും.
ധനു: വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്ന് മുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നിങ്ങൾക്ക് നേരമുണ്ടാകൂ. മാനസികമായി ഇന്ന് നിങ്ങൾക്ക് അത്ര സുഖം തോന്നുകയില്ല. നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. നിങ്ങളുടെ ആരോഗ്യനിലയും അത്ര തൃപ്‌തികരമായിരിക്കുകയില്ല.
മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളില്‍നിന്ന് വിസ്‌മയിപ്പിക്കുന്ന സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാം. നിങ്ങളുടെ ബിസിനസ് അഭിവൃദ്ധി നേടും. ആഡംബരങ്ങള്‍ക്കായുള്ള അധിക ചെലവുകള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാവില്ല.
കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ല പ്രകടനം കാഴ്‌ചവെയ്‌ക്കുകയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും നിങ്ങൾക്ക് ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.
മീനം: നിങ്ങളെക്കാള്‍ ശക്തനായ ആരുമായും ഏറ്റുമുട്ടാന്‍ പോകരുത്. മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. അനാവശ്യമായ പ്രതികൂലചിന്തകൾ ഇന്ന് നിങ്ങളെ ബാധിക്കും. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. അനുകൂലചിന്തകള്‍ വളര്‍ത്തുകയും മാനസികമായ കരുത്ത് സമാഹരിക്കുകയുമാണ് ഇത് തരണം ചെയ്യാനുള്ള പോംവഴി.
മേടം: ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധചെലുത്തണം. കോപവും വിദ്വേഷവും ഒഴിവാക്കണം. നിഗൂഡമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നത് കൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം. സമ്മിശ്രഫലങ്ങളുടേതാണ് ഈ ദിവസം.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം നിങ്ങള്‍ ഇന്ന് ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ദാമ്പത്യജീവിതം തൃപ്‌തികരം. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് സമ്പത്ത് വന്ന് ചേരും.
മിഥുനം: നിങ്ങള്‍ക്ക് എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് നിങ്ങള്‍ക്ക് പേരും പ്രശസ്‌തിയും കൈവരും. നിങ്ങളുടെ ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് നിങ്ങള്‍ക്ക് കൈവരുമെങ്കിലും, ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം നിങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്‌നങ്ങളും നേരിടേണ്ടിവരുകയും ചെയ്യും. നിങ്ങളുടെ കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങനെ സംസാരിക്കുന്നു എന്നതിലും നിങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക. നക്ഷത്രങ്ങള്‍ എതിരായി നില്‍ക്കുന്ന ദിവസമായതിനാല്‍ സാധാരണയില്‍ക്കവിഞ്ഞ മനസാന്നിധ്യം ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഇന്ന് ഏര്‍പ്പെടരുത്.