തീയതി: 15-05-2024 ബുധന്‍
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: ഇടവം
തിഥി: ശുക്ല അഷ്ടമി
നക്ഷത്രം: ആയില്യം
അമൃതകാലം: 01:55 PM മുതല്‍ 03:29 PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ
ദുര്‍മുഹൂര്‍ത്തം: 11:38 AM മുതല്‍ 12:26 PM വരെ
രാഹുകാലം: 12:20 PM മുതല്‍ 01:55 PM വരെ
സൂര്യോദയം: 06:02 AM
സൂര്യാസ്തമയം: 06:39 PM
ചിങ്ങം: ഇന്നത്തെ ദിവസത്തിന്റെ ആദ്യ പകുതി നിങ്ങൾക്ക് അനുകൂലമായിരിക്കില്ല. എന്നാൽ, രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടാം. പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ടെങ്കില്‍ മറ്റേതെങ്കിലും ദിവസം കൈക്കൊള്ളുന്നതായിരിക്കും നല്ലത്. സംസാരിക്കുന്നതിനു മുമ്പ് രണ്ടുതവണ ചിന്തിക്കുക. ആരോടും, പ്രത്യേകിച്ച് ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്.
കന്നി: ഇന്ന് നിങ്ങൾ ശാന്തരായിരിക്കും. മാനസികമായും ശാരീരികമായും വ്യക്തിപരമായും അനുകൂലമായ ദിനമാണിന്ന്. ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും നിങ്ങള്‍ക്കുണ്ട്. നിങ്ങൾക്കിതൊരു മിതമായ അനുഭവങ്ങള്‍ നല്കുന്ന ദിവസമായിരിക്കും. പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ വളരെ രസകരവും അനുകൂലവുമാണ്. എന്നിരുന്നാലും, ദിവസത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങൾക്ക് ചില വ്യത്യസ്തമായ ഫലങ്ങള്‍ ലഭിച്ചേക്കാം.
തുലാം: ഇന്നത്തെ ദിവസം വളരെ ശോഭയുള്ളതും മനോഹരവുമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ നല്ല ഫലങ്ങൾ നിങ്ങൾക്ക് കൂടുതൽ വർണ്ണാഭമായതും സന്തോഷകരവുമായ നിമിഷങ്ങൾ നൽകും. ഉദ്യോഗാർഥികൾക്ക് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കും.
വൃശ്ചികം: ഈ രാശിക്കാര്‍ക്ക് സൗഭാഗ്യപൂര്‍ണമായ ദിവസമായിരിക്കും ഇന്ന്. മതപരമായ യാത്രകളും സാമ്പത്തിക ആനുകൂല്യങ്ങളും ദിവസം മുഴുവൻ നിങ്ങൾക്ക് ആനന്ദം നൽകും. നിങ്ങളുടെ നല്ല ആരോഗ്യവും സമാധാനപരമായ മനസും ഒരുമിച്ച് അത്ഭുതങ്ങൾ ഉണ്ടാക്കും. തത്ഫലമായി, നിശ്ചിത തീയതികള്‍ക്കുള്ളില്‍ നിങ്ങൾ വിജയകരമായി നിങ്ങളുടെ ജോലി പൂർത്തിയാക്കുകയും ചെയ്യും.
ധനു: ഇന്നത്തെ പ്രഭാതം എന്നെത്തേയും പോലെ രസകരവും ആനന്ദദായകവും ആയിരിക്കില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ മനഃസ്ഥിതി പലകാര്യങ്ങളും ചെയ്യുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തും. ചില കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കുമെങ്കിലും, പരിചയസമ്പന്നത ചിലകാര്യങ്ങളില്‍ അത്തരം ഫലങ്ങള്‍ നല്കണമെന്നില്ല. ഈശ്വരവിശ്വാസവും യോഗയും ഇന്നത്തെ ദിവസം ഗുണം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് ശേഷം സാമ്പത്തിക പരാധീനത അനുഭവിച്ചേക്കാം.
മകരം: നിങ്ങളുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ആസൂത്രണം ചെയ്തുകൊണ്ട് ചില പദ്ധതികൾ ഇന്ന് നിങ്ങൾക്ക് ആരംഭിക്കാം. എന്നിരുന്നാലും, ദിവസാവസാനം നിങ്ങളുടെ ചെലവുകൾ കൂടുകയും സാമ്പത്തികമായി അസ്വീകാര്യമാവുകയും ചെയ്യാം. അതിനാൽ ഇക്കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ചെലവുകളും നിയന്ത്രിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുന്നുണ്ടാകാം.
കുംഭം: ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ മൂലം ദിവസം മുഴുവനും നീണ്ടു നില്ക്കുന്ന ഭാഗ്യാനുഭവങ്ങളാല് ഇന്ന് നിങ്ങൾ അനുഗ്രഹിക്കപ്പെടും. ജീവിതത്തെ അതിന്റെ മനോഹാരിതയോടെ ആസ്വദിക്കാൻ ഇന്ന് നിങ്ങൾക്കാവും. വസ്ത്രം, ആഭരണങ്ങൾ എന്നിവയോടുള്ള അഭിനിവേശം കാരണം നിങ്ങൾ നല്ലൊരു തുക അതിനായി ചെലവഴിക്കാൻ ശ്രമിക്കുന്നതാണ്. കൂടാതെ വിലപേശലുകൾക്കും വാങ്ങലുകള്‍ക്കും ഏറ്റവും നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം.
മീനം: ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസമായിരിക്കും. ഇന്ന് നിങ്ങൾ ബഹു സാംസ്കാരിക ആകർഷണങ്ങളിൽ നിന്ന് അകന്നു നിൽക്കണം. ഒപ്പം ബൗദ്ധിക സംഭാഷണങ്ങളിൽ പങ്കെടുക്കുന്നത് വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നതിന് ഇടയാകുകയും ചെയ്തേക്കാം. ഇത് നിങ്ങള്‍ക്ക് വളരെ പ്രലോഭനകരമായേക്കാം. പുതിയ ജോലികൾ ചെയ്യുന്നതിന് ഇന്നത്തെ ദിവസം തടസമുണ്ടായേക്കാം. ഇന്നത്തെ ദിവസം നല്ലതല്ലാത്തതിനാൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക.
മേടം: ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായും അയൽക്കാരുമായും ചില ബൗദ്ധികമായ ചർച്ചകളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അവ വാദമുഖങ്ങൾക്കിടയാക്കിയേക്കാം. അതിനാൽ ശ്രദ്ധാലുവായിരിക്കുക. ഇന്ന് നിങ്ങളുടെ ആധിപത്യം നിലനിർത്താനാവും. മനസ് ആശങ്കാകുലമാകാനിടയുണ്ട്. അതിനാൽ ഇന്ന് രാത്രി ഉറക്കം നഷ്ടപ്പെടാൻ ഇടയാക്കും. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. യാത്രാപദ്ധതികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണം.
ഇടവം: ഇന്ന് നിങ്ങളുടെ വികാരങ്ങൾ പലകാര്യങ്ങളെയും തെറ്റായ വഴിയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും കൃത്യനിഷ്ഠമായി ചെയ്തു തീര്‍ക്കാനാകുമെന്നതിനാല്‍ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ഇന്ന് മുഴുവന്‍ നിങ്ങൾ ഉല്ലാസവാനായി കാണപ്പെടും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് നിങ്ങൾക്ക് പ്രയോജനം നൽകും.
മിഥുനം: മിഥുനം രാശിയിലെ നക്ഷത്രക്കാർക്ക് ഇന്നത്തെ ദിവസം നിരാശയുടെയും അശുഭാപ്തിവിശ്വാസത്തിന്റെയും ആയിരിക്കും. നിങ്ങൾക്ക് ഇന്ന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. വീടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും നിങ്ങൾ പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. എന്നിരുന്നാലും, ദിവസത്തിന്റെ മധ്യഭാഗത്തോടെ, നിങ്ങളുടെ നക്ഷത്രങ്ങൾ പ്രകാശിക്കുന്നതും നല്ല ഫലങ്ങള്‍ ഉണ്ടാകുന്നതുമാണ്.
കര്‍ക്കടകം: ഇന്ന് നിങ്ങളുടെ ഗ്രഹങ്ങൾ അനുകൂലഭാവത്തിലാണ്. അവ എല്ലാത്തരം കലകളിലും മികവുറ്റതാക്കാൻ നിങ്ങളെ സഹായിക്കും. ബിസിനസിലെ പുതിയ പങ്കാളിത്തത്തിന് ഇന്നത്തെ ദിവസം നല്ല സമയമാണ്. ഇന്ന് നിങ്ങൾ പ്രിയപ്പെട്ടവരുമൊത്ത് യാത്ര ആസൂത്രണം ചെയ്യാം. കുടുംബത്തെ ഒപ്പം നിർത്തുന്നതിലൂടെ നിങ്ങളുടെ ബന്ധം ശക്തമാകും. ഇന്ന് ഉണ്ടാകുന്ന വിജയം യഥാര്‍ഥ നിങ്ങളെ തിരിച്ചറിയാൻ സഹായിക്കും.