ഇടുക്കി: തേനീച്ചകള്‍ പലയിടത്തും കൂടുകൂട്ടാറുണ്ട്. എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ തേനീച്ചകള്‍ കൂട്ടമായെത്തി പെട്ടന്ന് കൂടുകൂട്ടിയാല്‍ എന്ത് സംഭവിക്കും...? വാഹന ഉടമ മാത്രമല്ല, കണ്ടുനിന്നവര്‍ പോലും അത്ഭുതപ്പെട്ട കാഴ്‌ചയായിരുന്നു അത്.
മൂന്നാറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൂന്നാര്‍ ടൗണില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലായിരുന്നു തേനീച്ചകളുടെ പരാക്രമം. തേനീച്ചകള്‍ കൂട്ടമായി പറന്നെത്തി പെട്ടന്ന് തന്നെ ഓട്ടോറിക്ഷക്കുള്ളിലും പുറത്തുമായി കൂട് കൂട്ടുകയായിരുന്നു. ഇതോടെ പൊല്ലാപ്പിലായ ഓട്ടോറിക്ഷ ഡ്രൈവർ തേനീച്ചകളെ തുരത്തുവാന്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടി.
സ്വയം തേനീച്ചകളെ തുരത്താന്‍ ഇറങ്ങിയാല്‍ കുത്തുകിട്ടുമെന്നുറപ്പായിരുന്നു. മൂന്നാര്‍ ഫയര്‍ഫോഴ്‌സെത്തിയാണ് കൂടുകൂട്ടിയ തേനീച്ചകളെ തുരത്തിയത്. ഇക്കണ്ട മരമൊക്കെയുണ്ടായിട്ടും എന്തിന് ഈച്ചകള്‍ ഓട്ടോറിക്ഷയില്‍ തന്നെ കൂടുകൂട്ടിയെന്ന കാര്യത്തിന് ഉത്തരമില്ല.
Also Read: മോഷണം പോയ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി