ETV Bharat / state

വയനാട്ടില്‍ പള്ളിക്ക് സർക്കാർ ഭൂമി നല്‍കിയത് ഹൈക്കോടതി റദ്ദാക്കി - government

കല്ലോടി സെന്‍റ് ജോർജ് പള്ളിക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി. വിപണി വിലയ്‌ക്ക് അനുസരിച്ച് ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയിറക്കണമെന്ന് ഹൈക്കോടതി.

എറണാകുളം  high court  Kallodi St George Church  land  government
വയനാട്ടില്‍ പള്ളിക്ക് സർക്കാർ ഭൂമി നല്‍കിയത് ഹൈക്കോടതി റദ്ദാക്കി
author img

By ETV Bharat Kerala Team

Published : Feb 23, 2024, 7:18 PM IST

എറണാകുളം : വയനാട്ടിൽ കല്ലോടി സെന്‍റ് ജോർജ് പള്ളിക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി. 2015 ൽ പട്ടയം നൽകിയ സർക്കാർ നടപടിയാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. വയനാട്ടിലെ വനവാസി സംഘടന പ്രവർത്തകരുടെ ഹർജിയിലാണ് കോടതി ഇടപെടൽ .

ഏക്കറിന് 100 രൂപ നിരക്കിൽ 5.53 ഹെക്‌ടർ ഭൂമി പള്ളിക്ക് സർക്കാർ നൽകുകയായിരുന്നു. എന്നാല്‍ 2015ൽ വയനാട് മാനന്തവാടിയിലെ 5.53 ഹെക്‌ടർ ഭൂമി ഏക്കറിന് 100 രൂപ നിരക്കിൽ കല്ലോടി സെന്‍റ് ജോർജ് പള്ളിക്ക് പട്ടയം നൽകിയ സർക്കാർ നടപടിയാണ് ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ റദ്ദാക്കിയത്. ഭൂരഹിതരായ നിരവധി വനവാസികളുടെ അപേക്ഷകൾ നിലനിൽക്കെ ഭൂമി പതിച്ചു നൽകിയ സർക്കാർ നടപടി വനവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ച് കൊണ്ടാണെന്നു കണ്ടെത്തിയാണ് ഹൈക്കോടതി നടപടി.

ഇതേ ഭൂമിയിൽ പള്ളി, സ്‌കൂൾ കെട്ടിടമടക്കം നിർമ്മിച്ചിട്ടുണ്ട്. അതിനാൽ രണ്ട് മാസത്തിനുള്ളിൽ ഭൂമിയുടെ വിപണി മൂല്യം സർക്കാർ നിശ്ചയിക്കണമെന്നും വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന് പള്ളിക്കാരോട് ആരായണമെന്നും കോടതി ഉത്തരവിലൂടെ നിർദേശിച്ചു.

വിപണി വിലയ്ക്കനുസരിച്ച് ഭൂമി വാങ്ങുന്ന കാര്യത്തിൽ മറുപടി അറിയിക്കാൻ ഒരു മാസം സാവകാശം പള്ളിക്ക് നൽകണം. കൂടാതെ വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയിറക്കണം. തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ യോഗ്യരായവർക്ക് ഭൂമി വിതരണം ചെയ്യണം എന്നിങ്ങനെയാണ് ഹൈക്കോടതി സർക്കാരിന് നൽകിയിട്ടുള്ള നിർദേശങ്ങൾ.

ഭൂമി പള്ളിക്കാർ വാങ്ങിയാൽ, ലഭിക്കുന്ന തുക വനവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നടപ്പാക്കി എട്ട് മാസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കണം. മാനന്തവാടിയിലെ വനവാസി സംഘടന പ്രവർത്തകർ അഡ്വ.വി സജിത് കുമാർ മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.

മരട് വെടിക്കെട്ട് ; സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് : മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (The Division Bench Of High Court Refused To Interfere With The Order Of Single Bench). ദൈനംദിന ആചാര കാര്യങ്ങളിൽ വ്യക്തത ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ ഹര്‍ജിക്കാർക്ക് ഡിവിഷൻ ബെഞ്ച് നിര്‍ദേശം നല്‍കി. മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനാകില്ലെന്നായിരുന്നു ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്.

ദൈനംദിന ആചാരങ്ങളുടെ ഭാഗമായി കതിന പൊട്ടിക്കാൻ അനുവദിക്കണമെന്നും, 100 വർഷമായി നിലകൊള്ളുന്ന ആചാരത്തിന്‍റെ ഭാഗമാണിതെന്നുമായിരുന്നു അപ്പീലിൽ ഹർജിക്കാരുടെ വാദം. എന്നാൽ ദൈനംദിന ആചാരങ്ങൾ തടയുന്ന തരത്തിലല്ല സിംഗിൾ ബെഞ്ച് ഉത്തരവെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് വ്യക്തത വരുത്താൻ സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ട് കൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ALSO READ : ആൺകുഞ്ഞ് ജനിക്കാനായി ഭർതൃവീട്ടുകാരുടെ നിർബന്ധം; ഹൈക്കോടതിയെ സമീപിച്ച് യുവതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.