ETV Bharat / state

പരമ്പരാഗത കാനനപാത വഴിയുള്ള ശബരിമല തീർഥാടനത്തിന് ഹൈക്കോടതിയുടെ വിലക്ക്

ഉത്തരവ് അതിതീവ്രമഴ മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ.

SABARIMALA HEAVY RAIN ALERT  SABARIMALA RESTRICTIONS DUE TO RAIN  SABARIMALA PILGRIMAGE FOREST PATH  SABARIMALA LATEST NEWS
High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

എറണാകുളം: ശബരിമലയിലേക്ക് പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടനത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. വണ്ടിപ്പെരിയാർ പുല്ലുമേട് വഴിയും, എരുമേലിയിൽ നിന്നും കരിമല വഴിയും തീർഥാടകർ സഞ്ചരിക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പാടില്ലെന്നാണ് ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഈ പാതകളിലൂടെ തീർഥാടകർ സഞ്ചരിക്കുന്നില്ലെന്ന് ജില്ലാ കളക്‌ടർമാർ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശം നൽകി.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്‌ടർമാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിശക്തമായ മഴ തുടരുന്നതിനാൽ കുമളിയിൽ നിന്ന് മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനനപാതയിലൂടെയുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചായിരുന്നു ഇടുക്കി ജില്ലാ കളക്‌ടർ വി വിഗ്നേശ്വരിയുടെ ഉത്തരവ്. അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും വരെയായിരുന്നു നിരോധനം.

ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന‌ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അണക്കെട്ടുകളിൽ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാൽ തീർഥാടകർ ഒരു കാരണവശാലും നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ, മുറിച്ചു കടക്കാനോ പാടില്ല എന്നും നിര്‍ദേശമുണ്ട്.

ശബരിമലയിൽ പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ വേണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിലും ദേവസ്വം ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു. നിലവിൽ ഇത്തരം തീർഥാടകർക്ക് പ്രത്യേക ക്യൂ ഉണ്ടെന്നും, ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതെന്നും കോടതി ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എരുമേലിയിൽ വഴിപാട് സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോട്ടയം ജില്ലാ കളക്‌ടർ സാവകാശം തേടിയതിനെ തുടർന്ന് ഹർജി കോടതി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കാനും മാറ്റി. ദേവസ്വം ബോർഡ് നിശ്ചയിച്ചതിൽ അധികം പണം ഈടാക്കുന്നുവെന്നാണ് ആക്ഷേപം.

Also Read:ശബരിമലയില്‍ അതിശക്തമായ മഴ: കാനന പാത അടച്ചു, കൂടുതല്‍ നിയന്ത്രണങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.