ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേലെടുത്ത നടപടികള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി - Report submitted to HC - REPORT SUBMITTED TO HC

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ഭൂരിപക്ഷം സ്‌ത്രീകള്‍ക്കും പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് സത്യവാങ്മൂലം.

Hema Committee report  Special enquiry Team  High C ourt of Kerala  ഹേമ കമ്മിറ്റി
Kerala High Court - File (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 3:55 PM IST

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത നടപടികൾ സംബന്ധിച്ച റിപ്പോർട്ട് മുദ്രവെച്ച കവറിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. സർക്കാരും സത്യവാങ്മൂലം സമർപ്പിച്ചു. പരാതിയുമായി മുന്നോട്ട് പോകാൻ ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയ ഭൂരിഭാഗം സ്ത്രീകൾക്കും താത്പര്യമില്ലെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടി ഹൈക്കോടതി പറഞ്ഞു.

കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെങ്കിൽ ഇരയെ നിർബന്ധിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് വനിത ഉദ്യോഗസ്ഥർ നേരിട്ടെത്തി ഹൈക്കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചു.സിനിമ മേഖലയിൽ ഒന്നാകെ വരുത്തേണ്ട മാറ്റങ്ങൾ സർക്കാർ കോടതിയിൽ വിശദീകരിച്ചു. സിനിമമേഖലയെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉൾക്കൊള്ളുന്നതാകണം നിയമം എന്ന് കോടതി പറഞ്ഞു. കേസിൽ നേരത്തെ കക്ഷി ചേർന്ന വനിത കമ്മീഷൻ വിനോദ മേഖലക്കായി പുതിയ നിയമ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ഹൈക്കോടതിയെ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് നിയമനിർമാണം. ലൈംഗികാതിക്രമങ്ങൾ ഒഴിവാക്കുക, ലിംഗ നീതി ഉറപ്പാക്കുക എന്നതാണ് നിയമത്തിന്‍റെ മുഖ്യ ലക്ഷ്യം. സംഗീതം, സിനിമ, ടെലിവിഷൻ, നാടകം, സർക്കസ്, ഫാഷൻ എന്നിവ നിയമത്തിൻ്റെ പരിധിയിൽ വരും.

Also Read:ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ല: നവ്യ നായര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.