കോഴിക്കോട്: ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. ഉരുൾ നാശം വിതച്ച മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20 കുടുംബങ്ങളെ നാട്ടുകാർ മാറ്റി താമസിപ്പിച്ചു. വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്.
ഇന്ന് (ഓഗസ്റ്റ് 27) പുലർച്ചെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടർത്തി അതിശക്തമായ മഴ പെയ്‌തത്. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു.
വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. ആറു കുടുംബങ്ങളിലെ 30 പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെൻ്റ് ജോർജ് സ്‌കൂളിലുമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്.
Also Read: വടക്കന്‍ കേരളത്തില്‍ ഇന്നും മഴ; രണ്ടിടങ്ങളില്‍ യെല്ലോ അലര്‍ട്ട്