ETV Bharat / state

വിവേക് എക്‌സ്പ്രസിൽ അരക്കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

author img

By ETV Bharat Kerala Team

Published : Mar 17, 2024, 9:19 AM IST

സംഭവത്തിൽ എക്സൈസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു

Hashish oil  Hashish oil seized  Vivek Express  Trissur Native With Hashish Oil
Trissur Native Arrested With Hashish Oil In Vivek Express

തൃശൂർ : ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസിൽ നിന്നും അരക്കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം (30) അറസ്റ്റിലായത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗവും തൃശൂർ ആർപിഎഫും തൃശൂർ എക്സൈസ് റേഞ്ചും സംയുക്തമായ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് (Trissur Native Arrested With Hash Oil In Vivek Express).

വിശാഖപട്ടണത്ത് നിന്നും ആലുവയിലേക്ക് എസ്‌1 കോച്ചില്‍ ജനറല്‍ ടിക്കറ്റുമായിട്ടായിരുന്നു മുഹമ്മദ് റഫീഖിന്‍റെ യാത്ര. സംശയത്തെ തുടര്‍ന്ന് ഇയാളെ അന്വേഷണസംഘം തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു ഇയാളുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നും അരക്കിലോയോളം തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

ആർപിഎഫ് പാലക്കാട് ക്രൈം ഇന്‍റലിജൻസ് വിഭാഗം സബ് ഇൻസ്പെക്‌ടർ എ.പി.അജിത് അശോക്, തൃശൂർ ആർപിഎഫ് സബ് ഇൻസ്പെക്‌ടർ വി.പി.ഇൻതീഷ്, എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൃശൂർ ആർപിഎഫ് അസിസ്‌റ്റന്‍റ് സബ് ഇൻസ്പെക്‌ടർ എം.എസ്.പ്രദീപ്‌കുമാർ, പാലക്കാട് ആർ പി എഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗം ഹെഡ്‌ കോൺസ്റ്റബിൾ എൻ അശോക്, തൃശൂർ ആർപിഎഫ് ഹെഡ് കോൺസ്‌റ്റബിൾ അജീഷ്. കെ.കൃഷ്‌ണൻ കോൺസ്‌റ്റബിൾ കെ.മധുസൂദനൻ എന്നിവരാണുണ്ടായിരുന്നത്.

ലഹരിമരുന്നുമായി കോഴിക്കോട് രണ്ട് പേര്‍ പിടിയില്‍: കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. സജീർ, സിറാജ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 96.6 0 ഗ്രാം എംഡി എം എയും കഞ്ചാവും പിടിച്ചെടുത്തു. മൈസൂരിൽ നിന്ന് കേരളത്തിൽ എത്തിച്ച് വിതരണം ചെയ്യാൻ വേണ്ടിയായിരുന്നു എംഡിഎംഎയും കഞ്ചാവും ഇവർ കടത്തിയത്.

റൂറൽ എസ്‌ പി അരവിന്ദ് സുകുമാറിന്‍റെ കീഴിലുള്ള ക്രൈം സ്ക്വാഡും തൊട്ടിൽപാലം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം ചാത്തൻകോട്ട് നട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരെയും കസ്‌റ്റഡിയിൽ എടുത്തത്. ഇവർ സഞ്ചരിച്ച കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എയും കഞ്ചാവും.

നാട്ടിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന്‍റെ മറവിലാണ് സിറാജ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഇയാളുടെ സുഹൃത്തായ സജീർ വിദേശത്തുനിന്നും അവധിക്ക് വന്ന ശേഷമാണ് സിറാജിനൊപ്പം ലഹരിക്കച്ചവടത്തിന് കൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read : കോഴിക്കോട് കഞ്ചാവ് വേട്ട: 3 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.