കോഴിക്കോട്: കനത്ത മഴയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. ഇന്ന് രാവിലെ ഓഫീസിൽ ജീവനക്കാർ എത്തിയപ്പോഴാണ് വെള്ളം കയറിയ വിവരം അറിയുന്നത്. പഞ്ചായത്ത് ഓഫീസിനകത്ത് മുട്ടിനൊപ്പം വെള്ളം കയറിയതോടെ ഫയലുകളും വെള്ളത്തിലായി. പിന്നീട് ജീവനക്കാർ ഫയലുകൾ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റി വെച്ചാണ് സുരക്ഷിതമാക്കിയത്.
ഒളവണ്ണയിലെ മാത്തറയിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം കയറിയിരുന്നില്ല. ജീവനക്കാർക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും ആദ്യത്തെ അനുഭവമാണ് ഇത്തവണത്തെ ആദ്യ മഴയിൽ ഉണ്ടായത്. പഞ്ചായത്ത് ഓഫീസിനകത്ത് നിറഞ്ഞ വെള്ളം തൊട്ടടുത്ത മതിൽ പൊളിച്ചാണ് ഒഴിവാക്കിയത്.
Also Read : കൊച്ചിയിൽ കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്