ETV Bharat / state

നിയമസഭയിൽ നാടകീയ രംഗങ്ങൾ ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടില്‍ ഒതുക്കി സഭ വിട്ട് ഗവർണർ - Policy Announcement Speech

1.17 മിനിട്ടില്‍, ഗവർണർ അവസാന ഖണ്ഡിക മാത്രം വായിച്ച് സഭ വിടുകയായിരുന്നു

ആരിഫ് മുഹമ്മദ് ഖാൻ  ഇടത് സർക്കാർ നയപ്രഖ്യാപനം  Policy Announcement Speech  Governor in Niyamasabha
Governor in Policy Announcement Speech in Niyamasabha
author img

By ETV Bharat Kerala Team

Published : Jan 25, 2024, 10:16 AM IST

Updated : Jan 25, 2024, 10:42 AM IST

നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടില്‍ ഒതുക്കി സഭ വിട്ട് ഗവർണർ

തിരുവനന്തപുരം : ഇടതുസർക്കാരിന്‍റെ നയപ്രഖ്യാപനത്തിന്‍റെ അവസാന ഖണ്ഡിക മാത്രം വായിച്ച് സഭ വിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വ നടപടിയാണിത്(Policy Announcement Speech). ഇത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു.

സർക്കാർ ഗവർണർ പോര് അതിരൂക്ഷമായി തുടരുകയും സിപിഎമ്മിന്‍റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ സംസ്ഥാനത്തുടനീളം ആരിഫ് മുഹമ്മദ് ഖാനുനേരെ കരിങ്കൊടി കാണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ നേരത്തെ തന്നെ ആശങ്ക ഉയർന്നിരുന്നു.

ഈ ആശങ്കകൾക്ക് അടിവരയിടുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഗവർണറുടെ നടപടി ഭരണപക്ഷത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. പ്രതിപക്ഷത്തിനാകട്ടെ അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധവും. നയപ്രഖ്യാപനം കഴിഞ്ഞ് നിയമസഭയിൽ നിന്നിറങ്ങിയ ഗവർണറെ പതിവുപോലെ മുഖ്യമന്ത്രിയും സ്‌പീക്കറും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വാഹനത്തിനുസമീപം വരെ അനുഗമിച്ചു.

Also read : വ്യവസായത്തിന്‍റെ ലക്ഷ്യം ലാഭം മാത്രമല്ല സാമൂഹിക പുരോഗതി കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

1.17 മിനിട്ടിനുളളില്‍ ഗവർണർ പ്രസംഗം വായിച്ച് തീർത്തെങ്കിലും പതിവ് പോലെ ദേശീയ ഗാനാലാപനവും ഉണ്ടായി. ഗവർണറെ യാത്രയയച്ച ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ സ്‌പീക്കർ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചർച്ച ജനുവരി 29, 30, 31 തീയതികളിൽ നടക്കുമെന്ന് അറിയിച്ചു. ഇതില്‍ പ്രതിപക്ഷത്തിൽ നിന്നും ചിലർ ക്രമപ്രശ്‌നം ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌പീക്കർ അനുവദിച്ചില്ല.

Last Updated : Jan 25, 2024, 10:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.