ETV Bharat / state

'ചീഫ് സെക്രട്ടറിയ്‌ക്കും ഡിജിപിയ്‌ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വരാം'; നിലപാട് മയപ്പെടുത്തി രാജ്‌ഭവൻ, വിശദീകരണം

ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ കാര്യങ്ങൾക്കായി ഗവർണറുടെ വസതിയിലേക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ പ്രസ്‌താവനയിലൂടെ അറിയിച്ചു.

author img

By PTI

Published : 3 hours ago

RAJ BHAVAN  ആരിഫ് മുഹമ്മദ് ഖാൻ  KERALA GOVERNOR  LATEST MALAYALAM NEWS
GOVERNOR ARIF MOHAMMED KHAN (ETV Bharat)

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്ന നിലപാടിൽ അയവ് വരുത്തി ഗവർണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ കാര്യങ്ങൾക്കായി ഗവർണറുടെ വസതിയിലേക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. ഗവർണറുടെ വസതിയിലേക്ക് ഉദ്യോഗസ്ഥരെ ഇനി സ്വാഗതം ചെയ്യില്ലെന്ന തെറ്റായ ധാരണയിലാണ് ചില മാധ്യമങ്ങൾ വാര്‍ത്ത നൽകിയതെന്ന് രാജ്ഭവൻ പ്രസ്‌താവനയിൽ പറഞ്ഞു.

രാജ്ഭവനിലേക്ക് വിശദീകരണം നൽകരുതെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും മുഖ്യമന്ത്രി നിർദേശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇതുവരെ സർക്കാർ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ ഔദ്യോഗിക കാര്യങ്ങൾക്കായി വന്നിരുന്നുവെന്നും അവരെ സത്‌കരിച്ചിരുന്നതായും പ്രസ്‌താവന വ്യക്‌തമാക്കി. ഇപ്പോൾ മുതൽ ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ അവരെ സ്വാഗതം ചെയ്യില്ല. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾക്ക്, അവർക്ക് എപ്പോഴും സ്വാഗതം. സംസ്ഥാനത്ത് നടക്കുന്ന ‘സംസ്ഥാനത്തിനെതിരായ കുറ്റകൃത്യങ്ങൾ’ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇരുട്ടിൽ തപ്പുകയാണെന്ന് ആരോപിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യം പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ആരിഫ് മുഹമ്മദ് ഖാൻ വിളിപ്പിച്ചതിനെ തുടർന്നാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ തർക്കമുണ്ടായത്. സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്ന് മുഖ്യമന്ത്രി രാജ്ഭവന് കത്ത് നൽകിയതിന് പിന്നാലെ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കണ്ടിരുന്നില്ല.

Also Read: 'പൂരം കലക്കിയതെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല, സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ ഗവര്‍ണര്‍ തര്‍ക്കം തുടങ്ങും': വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.