ETV Bharat / state

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു - Kasaragod train struck death - KASARAGOD TRAIN STRUCK DEATH

കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു.

FRIENDS DEATH IN KASARAGOD  TRAIN STRUCK CROSSING Kanhangad  കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചു  സൗത്ത് കൊവ്വല്‍ സ്റ്റോര്‍
ഗംഗാധരന്‍, രാജന്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 4, 2024, 8:11 AM IST

കാസർകോട് : റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം ഇന്നലെ (03-08-2024) രാത്രി 8.15 ഓടെയാണ് സംഭവം. മുത്തപ്പനാര്‍ കാവിലെ തെങ്ങുകയറ്റ തൊഴിലാളി ഗംഗാധരന്‍ (63), വാര്‍പ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജന്‍ (60) എന്നിവരാണ് മരിച്ചത്.

കാഞ്ഞങ്ങാട് നിന്നും മംഗളൂരുവിലേക്കുള്ള മലബാര്‍ എക്‌സ്പ്രസ് കടന്നുപോയ ഉടന്‍ പടിഞ്ഞാറ് ഭാഗത്തെ രണ്ടാമത്തെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നീലേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് ഇരുവരും മരിച്ചത്.

വൈകുന്നേരം ജോലി കഴിഞ്ഞ് ഇവര്‍ സ്ഥിരമായി കൊവ്വല്‍ സ്റ്റോര്‍ റെയില്‍വേ ട്രാക്ക് പരിസരത്ത് കണ്ടുമുട്ടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരും സംസാരിച്ച് പിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ഹൊസ്‌ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Also Read : സ്‌കൂളിന് സമീപത്തെ മതില്‍ ഇടിഞ്ഞ് വീണ് നാല് കുട്ടികള്‍ മരിച്ചു; പതിനഞ്ച് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.