ETV Bharat / state

'വ്യക്തിവൈരാഗ്യം തീർക്കുന്നതല്ല'; ജസ്‌ന തിരോധാന കേസില്‍ മൊഴി നൽകി മുൻ ലോഡ്‌ജ് ജീവനക്കാരി - jesna missing case

ജസ്‌ന തിരോധാന കേസില്‍ സിബിഐ മുന്‍ ലോഡ്‌ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ജസ്‌നയോട് സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ ലോഡ്‌ജിൽ കണ്ടെന്ന് ഇവർ അവകാശപ്പെട്ടിരുന്നു. സിബിഐ യോട് എല്ലാം തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ഇവർ പ്രതികരിച്ചു.

LODGE EMPLOYEE STATEMENT  CBI INVESTIGATION IN JESNA CASE  ജസ്‌ന തിരോധാനം  ലോഡ്‌ജ് ജീവനക്കാരിയുടെ മൊഴി
- (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 6:15 PM IST

മുൻ ലോഡ്‌ജ് ജീവനക്കാരി മാധ്യമങ്ങളോട് (ETV Bharat)

കോട്ടയം: ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് മുൻ ലോഡ്‌ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐയോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോഡ്‌ജ് ഉടമയോടുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതല്ല, ലോഡ്‌ജുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും വൈകിപ്പിച്ചതിൽ കുറ്റബോധമുണ്ടെന്നും ഇവർ പറഞ്ഞു.

ജസ്‌നയെ കാണാതാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലോഡ്‌ജില്‍ വച്ച് ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി ജീവനക്കാരി അവകാശപ്പെട്ടിരുന്നു. രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മുണ്ടക്കയം ഗസ്‌റ്റ് ഹൗസിൽ വെച്ചായിരുന്നു മൊഴിയെടുക്കൽ. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

ജസ്‌നയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്‌ജിന്‍റെ ഉടമ ബിജു സേവ്യറിന്‍റെ മൊഴി ഇന്നലെ (ഓഗസ്‌റ്റ് 20) അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ആറ് വർഷങ്ങൾക്ക് മുമ്പാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന ജസ്‌നയെ മുക്കൂട്ടുതറയിൽ നിന്നും കാണാതായത്. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്.

Also Read:'ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നു'; വെളിപ്പെടുത്തലുമായി മുന്‍ ലോഡ്‌ജ് ജീവനക്കാരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.