മലപ്പുറം: കാല്‍പന്ത് കളി മാത്രമല്ല നല്ല മണിമണിയായി കമന്‍ററിയും പറയും തട്ടത്തിന്‍ മറയത്തെ മലപ്പുറം മൊഞ്ചത്തികള്‍. സോഷ്യലിടത്തില്‍ വൈറലായി സൂപ്പര്‍ ലീഗ് കേരളയില്‍ കമന്‍ററി പറഞ്ഞ വണ്ടൂര്‍ സ്വദേശി നൂറ അയ്യൂബ്. കാലിക്കറ്റ് എഫ്‌സിയും തൃശൂര്‍ മാജിക്ക് എഫ്‌സിയും തമ്മിലുണ്ടായ പോരാട്ടത്തിനാണ് കമന്‍ററിയുമായി നൂറയെത്തിയത്.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് കൊച്ചിയില്‍ നിന്നാണ് നൂറ കമന്‍ററി പറഞ്ഞത്. സ്റ്റുഡിയോയില്‍ ഇരുന്ന് തത്സമയം കളി വിവരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മലപ്പുറം എഫ്‌സിയുടെ രൂപീകരണ സമയത്ത് പ്രചരണ പരിപാടികളില്‍ അവതാരകയായും നൂറ തിളങ്ങിയിരുന്നു.
ഫുട്‌ബോള്‍ എന്നത് ഒത്തിരി പാഷന്‍ ആയിട്ടുള്ള സംഭവമാണ്. അതുകൊണ്ട് തന്നെ കമന്‍ററി പറയാനുള്ള അവസരം ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണെന്നും നൂറ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വണ്ടൂര്‍ സ്വദേശികളായ അയ്യൂബ്-മുംതാസ് ദമ്പതികളുടെ നാല് മക്കളില്‍ ഇളയവളാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ നൂറ. ഫുട്‌ബോള്‍ നെഞ്ചേറ്റിയവരാണ് അയ്യൂബിന്‍റെ കുടുംബം. കുട്ടിക്കാലം തൊട്ട് കാല്‍പന്ത് കളിയോട് താത്‌പര്യമുള്ള നൂറ മുഴുവന്‍ മത്സരങ്ങളും വിടാതെ കാണും. സ്‌കൂള്‍ പഠന കാലത്ത് നല്ലെരു അത്‌ലറ്റ് കൂടിയായിരുന്നു നൂറ.
Also Read: 1457 മുതല്‍ മൂന്ന് തവണ സ്‌കോട്ട്ലന്‍ഡില്‍ ഫുട്‌ബോള്‍ നിരോധിച്ചു, കാരണമറിയാം.