ETV Bharat / state

ബിരിയാണി കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷ ബാധ ; ഒരാൾ ഐസിയുവിൽ - FOOD POISONING CASES IN VYTHIRI - FOOD POISONING CASES IN VYTHIRI

വയനാട്ടിലെ ഹോട്ടലിൽ നിന്ന് കുടുംബസമേതം ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ സമയത്താണ് അസ്വസ്ഥത അനുഭവപ്പെട്ടത്

ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ  ഭക്ഷ്യവിഷബാധ  BIRYANI FOOD POISONING  ബിരിയാണി ഭഷ്യവിഷബാധ
Four Members Of A Family Get Food Poison After Eating Biryani From Wayanad (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 12:04 PM IST

Updated : May 31, 2024, 1:25 PM IST

ബിരിയാണി കഴിച്ചതിന് പിന്നാലെ ഒരു കുടംബത്തിലെ നാല് പേർക്ക് ഭഷ്യവിഷബാധ (ETV Bharat)

കോഴിക്കോട് : ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ചാത്തമംഗലം വെള്ളന്നൂർ വിരിപ്പിലിന് സമീപം ചെട്ടികടവ് മണ്ണിൽ കോവിലകത്ത് രാജേഷ് (40), ഭാര്യ ഷിംന (36), മക്കളായ ആരാധ്യ (11), ആദിത് (11) എന്നിവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.

ബുധനാഴ്‌ച വയനാട്ടിലെ മീനങ്ങാടിയിൽ പുതുതായി വാങ്ങിയ വീട് കാണാൻ പോവുകയായിരുന്നു രാജേഷും കുടുംബവും. ഉച്ചയ്ക്ക് വൈത്തിരിയിലെ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ചു വീട്ടിലെത്തി. വൈകുന്നേരം നാലു മണിയോടു കൂടി ആദ്യം ആരാധ്യക്ക് പനിയും തലവേദനയും വന്നു. പിന്നീട് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു.

അല്‌പസമയത്തിനുശേഷം രാജേഷിനും ഷിംനയ്ക്കും മകനും വയറിളക്കവും ഛർദിയും ഉണ്ടായി. തുടർന്ന് അമ്പലവയലിലെ ആശുപത്രിയില്‍ ചികിത്സ തേടി. രാത്രിയോടെ തിരികെ വീട്ടിലെത്തി.

ഇന്നലെ രാവിലെ മകളുടെ ആരോഗ്യനില വീണ്ടും വഷളായതിനാല്‍ അമ്പലവയലിലെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരാധ്യ ഐസിയുവിൽ ചികിത്സ തുടരുകയാണ്. മറ്റു മൂന്നുപേരുടെയുംആരോഗ്യനില തൃപ്‌തികരമാണ്. വീട്ടുകാർ ആരോഗ്യവകുപ്പിനെ പരാതി അറിയിച്ചിട്ടുണ്ട്.

Also Read : കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ഒരാൾ മരിച്ചു, ചികിത്സ തേടിയത് 178 പേരോളം - Kuzhimanthi Food Poisoning

Last Updated : May 31, 2024, 1:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.