ETV Bharat / state

മഴക്കെടുതിയിൽ എറണാകുളം: എം ലീലാവതി ടീച്ചറുടെ വീട്ടിൽ വെള്ളം കയറി; വെള്ളമെടുത്തത് പ്രിയപ്പെട്ട പുസ്‌തകങ്ങൾ - FLOOD IN M LEELAVATHY HOUSE

author img

By ETV Bharat Kerala Team

Published : May 28, 2024, 10:15 PM IST

Updated : May 28, 2024, 10:59 PM IST

തൊണ്ണൂറ്റിയാറാം വയസിലും എഴുത്തും വായനയുമായി മുന്നോട്ട് പോകുന്ന ടീച്ചർക്ക് ഇത്തവണത്തെ മഴയിൽ നഷ്‌ടമായത് നിരവധി പുസ്‌തകങ്ങളാണ്.

എം ലീലാവതിയുടെ വീട്ടിൽ വെള്ളം കയറി  HEAVY RAIN IN ERNAKULAM  FLOOD IN WRITER M LEELAVATHY HOUSE  കൊച്ചിയിൽ വെള്ളപ്പൊക്കം
Flood in Writer M Leelavathy House (ETV Bharat)
എം ലീലാവതി ടീച്ചറുടെ വീട്ടിൽ വെള്ളം കയറി (ETV Bharat)

എറണാകുളം: കനത്ത മഴയിൽ മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരി ഡോ. എം ലീലാവതി ടീച്ചറുടെ വീട്ടിൽ വെള്ളം കയറി. നിരവധി പുസ്‌തകങ്ങൾ നശിച്ചത് മഴക്കെടുതിയിലെ സങ്കട കാഴ്‌ചയായി. ടീച്ചർ പ്രഭാത ഭക്ഷണം കഴിച്ച് പതിവുപോലെ എഴുതാനിരുന്നതായിരുന്നു. മഴ ശക്തമായതോടെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിൻ്റെ മുറ്റത്തേക്ക് വെള്ളമിരച്ചെത്തി.

സംഗതി പന്തിയല്ലെന്ന് മനസിലായതോടെ സഹായി ബിന്ദു ലീലാവതി ടീച്ചറെ കൈ പിടിച്ച് ഒന്നാം നിലയിലേക്ക് കയറ്റി. ഇതിനിടയിൽ വെള്ളം വീടിൻ്റെ പൂമുഖം വരെയെത്തിയിരുന്നു. സുരക്ഷിതസ്ഥാനത്ത് എത്തിയെങ്കിലും തൻ്റെ പ്രിയപ്പെട്ട പുസ്‌തകങ്ങളെ വെള്ളമെടുക്കുമെന്ന ആധിയായിരുന്നു ടീച്ചർക്ക്.

സഹായി ബിന്ദു താഴെ വെള്ളമുയർന്നാൽ മുങ്ങാൻ ഇടയുള്ള പുസ്‌തകങ്ങളെല്ലാം പരമാവധി മുകളിലേക്ക് കയറ്റി വെച്ചിരുന്നു. വെള്ളമുയരുന്നത് മനസിലാക്കിയ മകൻ വിനയൻ വീട്ടിലേക്ക് ഓടിയെത്തി ടീച്ചറെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. മഴ തിമർത്ത് പെയ്‌തതോടെ പ്രതീക്ഷിച്ചത് പോലെ വീട്ടിനകത്തും വെള്ളമുയർന്നു. ഇതോടെയാണ് ടീച്ചറുടെ നിരവധി പുസ്‌തകങ്ങൾ വെള്ളത്തിലലിഞ്ഞത്.

ഇതോടൊപ്പം വീട്ടുസാമഗ്രികളും കിടക്കയും കസേരകളും ഉൾപ്പടെ ഉയരത്തിൽ ഇടം പിടിക്കാത്തതെല്ലാം നശിച്ചു. കനത്ത മഴയിൽ മുമ്പും പല തവണ ലീലാവതി ടീച്ചറുടെ വീടിനകത്തേക്ക് വെള്ളം കയറിയിട്ടുണ്ട്. എന്നാൽ അന്ന് പുസ്‌തകങ്ങൾ നശിച്ചിരുന്നില്ല.
ചില പുരസ്‌കാരങ്ങളും ടീച്ചർ ദിനേന എഴുതി വെച്ച പുസ്‌തകവും വെള്ളത്തിൽ നശിച്ചു.

ടീച്ചർ ഉപയോഗിച്ചുകൊണ്ടിരുന്ന എഴുത്ത് മേശയും കസേരയുമുൾപ്പെടെ വെള്ളത്തിൽ മുങ്ങിയിരുന്നു. മകൻ വിനയൻ സമീപത്ത് തന്നെയാണ് താമസിക്കുന്നതെങ്കിലും തൻ്റെ ഗൃഹാതുരത്വം നിറഞ്ഞ സ്വന്തം വീട്ടിൽ തന്നെ എഴുത്തും വായനയുമായി കഴിയാനായിരുന്നു ടീച്ചർക്ക് താത്‌പര്യം. എഴുത്തിനിടയിൽ വിശ്രമിക്കുന്ന ചെറിയൊരു കട്ടിലുൾപ്പടെ വെള്ളത്തിൽ മുങ്ങിയിരുന്നു.

ഒരു ലൈബ്രറി പോലെ മനോഹരമായിരുന്നു ലീലാവതി ടീച്ചറുടെ വീട്. മഴവെള്ളം ഇരച്ചെത്തിയതോടെ ചെളി നിറഞ്ഞ് ആകെ വൃത്തികേടായി മാറി. ഒഴുകി നടക്കുന്ന പുസ്‌തകങ്ങളും പേനയുമൊക്കെയായിരുന്നു വീട്ടിനുള്ളിലെ കാഴ്ച. തൊണ്ണൂറ്റിയാറാം വയസിലും എഴുത്തും വായനയുമായി കഴിയുന്ന ടീച്ചർക്ക് ഏറെ സങ്കടമാണ് കൊച്ചിയെ വെള്ളത്തിൽ മുക്കിയ മഴ സമ്മാനിച്ചത്.

മകൻ്റെ വീട്ടിലേക്ക് മാറിയെങ്കിലും വെളളമുയർന്ന് എന്തൊക്കെ നഷ്ട്ടപ്പെട്ടുവെന്നാണ് സഹായിയെ വിളിച്ച് പല സമയങ്ങിൽ അന്വേഷിച്ചത്. വീടെല്ലാം ക്ലീനാക്കി എത്രയും പെട്ടന്ന് വീടണയാനാവുമന്ന പ്രതീക്ഷയിലാണ് ലീലാവതി ടീച്ചറുള്ളത്. അതേസമയം ടീച്ചറുടെ അയൽപക്കത്തും പരിസരത്തുമായി നിരവധ വീടുകളിലാണ് വെള്ളം കയറിയത്. ഇതോടെ വലിയ നഷ്‌ടമാണ് പലർക്കും സംഭവിച്ചത്.

Also Read: തോരാമഴയില്‍ മുങ്ങി കൊച്ചി, റോഡുകള്‍ വെള്ളത്തിനടിയില്‍; നഗരത്തില്‍ ഗതാഗതക്കുരുക്ക്

Last Updated : May 28, 2024, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.