ETV Bharat / state

കൊടി നിർമ്മാണം ജീവിത വ്രതമാക്കി റിട്ടയേർഡ് എഎസ്ഐ; ചേലൊത്ത കൊടികൾ നെയ്‌തെടുത്ത്‌ രമേശൻ

Traditional Art Of Flag Making ഇരുപത്തിമൂന്ന് വർഷത്തെ പൊലീസ് ജീവിതത്തിൽ എഎസ്ഐ ആയി വിരമിച്ച ശേഷം പാരമ്പര്യ കലയെ പിന്‍തുടര്‍ന്ന്‌ രമേശൻ.

author img

By ETV Bharat Kerala Team

Published : Jan 20, 2024, 10:03 PM IST

Flags made for festival  Traditional Art Of Flag Making  Retired Police Man rameshan  കൊടി നിർമ്മാണം  ഉത്സവത്തിന്‌ രമേശൻ്റെ കൊടികൾ
Traditional Art Of Flag Making
രമേശന്‍റെ കരവിരുതിൽ തീർത്ത ചേലൊത്ത കൊടികൾ

കോഴിക്കോട്‌: കിഴക്കൻ മലയോര ഗ്രാമങ്ങളിൽ ഉത്സവ കാലമെത്തിയതോടെ ചാത്തമംഗലം വെള്ളനൂരിലെ വടക്കേ കുറുമ്പന തൊടി രമേശന് തിരക്കോട് തിരക്കാണ്. ഏത് കാവുകളിലും ക്ഷേത്രങ്ങളിലും ഉത്സവത്തിൻ്റെ വരവറിയിക്കണമെങ്കിൽ രമേശന്‍റെ കൊടികൾ തന്നെ വേണം.

ഇരുപത്തിമൂന്ന് വർഷത്തെ പൊലീസ് ജീവിതത്തില്‍ എഎസ്ഐ ആയി വിരമിച്ച ശേഷമാണ്
പാരമ്പര്യമായി പകർന്നു കിട്ടിയ ഈ കലയെ രമേശൻ ഗൗരവത്തിൽ എടുത്തത്. ഇന്ന് കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഏത് ഉത്സവ സ്ഥലത്തും രമേശൻ്റെ കരവിരുതിൽ തീർത്ത
ചേലൊത്ത കൊടികൾ കാണാം.

പിതാവിനൊപ്പം പതിനാലാം വയസിലാണ് ആദ്യമായി കറുപ്പും വെള്ളയും ചുവപ്പും നിറത്തിലുള്ള കൊടികൾ തൈച്ചെടുക്കാൻ പഠിച്ചത്. പിന്നെ ജോലി തിരക്കിൽ നീണ്ട ഇടവേള വന്നു. വിരമിച്ചതോടെ വീണ്ടും കൊടികൾ തൈച്ചെടുക്കുന്ന മേഖല തന്നെ തെരഞ്ഞെടുത്തു. പാരമ്പര്യമായി പകർന്നുകിട്ടിയതുകൊണ്ട് തന്നെ വ്രതശുദ്ധിയോടെയാണ് രമേശന്‍റെ കൊടി നിർമ്മാണം.

ആവശ്യക്കാരായെത്തുന്നവരുടെ വയസിന് അനുസരിച്ചാണ് കൊടികളുടെ നീളം കണക്കാക്കുന്നത്. കുട്ടികൾക്ക് ഒരു മുഴം മുതൽ മൂന്ന് മുഴം വരെയാണെങ്കിൽ അതിന് മുളിൽ പ്രായമുള്ളവർക്ക് അഞ്ച് മുതൽ ഇരുപത്തൊന്ന് മുഴമാണ് കൊടിക്ക് വേണ്ടത്. ഉത്സവസ്ഥലങ്ങളിൽ ഭംഗിയോടെ കാറ്റിൽ തൂങ്ങിയാടുന്ന കൊടികൾ മനുഷ്യ രൂപത്തെയാണ് പ്രതിനിധീകരിക്കുന്നത്.

രണ്ട് കാലും ഉടലും രണ്ട് കൈകളും തലയുമായാണ് കൊടികളെ കണക്കാക്കുക. ഏറെ ക്ഷമ വേണ്ട കൊടി നിർമ്മാണത്തിലേക്ക് പുതിയ തലമുറ എത്തുന്നില്ലെന്നാണ് രമേശൻ പറയുന്നത്. ഓരോ ഭക്തരും പ്രാർത്ഥനാപൂർവ്വം തന്നെ ഏൽപ്പിക്കുന്ന ഈ ദൈവിക കലയെ പറ്റുന്ന കാലത്തോളം മുന്നോട്ടു കൊണ്ടുപോകാനാണ് തിറയാട്ട കലാകാരൻ കൂടിയായ രമേശൻ്റെ ആഗ്രഹം.

ഇസ്രയേല്‍ പൊലീസിന് യൂണിഫോം: കണ്ണൂരിലെ കൂത്തുപറമ്പില്‍ പ്രവർത്തിക്കുന്ന വസ്ത്ര നിര്‍മാണ യൂണിറ്റായ മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇസ്രയേല്‍ പൊലീസിന് യൂണിഫോം നിര്‍മ്മിച്ച് നല്‍കുകയാണ്‌. കഴിഞ്ഞ 8 വർഷമായി ഇസ്രയേൽ സുരക്ഷ സേനക്ക് വേണ്ടി വസ്ത്രമൊരുക്കുന്നത് മരിയൻ അപ്പാരൽ യൂണിറ്റിലെ നൂറുകണക്കിന് തയ്യൽക്കാരാണ്. യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലിന് വേണ്ടി പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതില്ലെന്നതാണ് തീരുമാനം.

പരിശീലനം ലഭിച്ച 1500-ലധികം ജീവനക്കാരുള്ള വസ്ത്ര നിര്‍മാണ യൂണിറ്റ് കൂടിയാണ് കണ്ണൂരിലെ ഈ സംരംഭം. യൂണിഫോം നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയവരാണെന്ന് മനസിലാക്കിയ ഇസ്രയേൽ പൊലീസ് കണ്ണൂരിലെ കമ്പനിയെ സമീപിക്കുകയായിരുന്നു. അവരുടെ പ്രതിനിധികൾ മുംബൈയിലെത്തി ആദ്യ ഘട്ട പരിശോധനകൾ നടത്തി. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ, ഡിസൈനർമാർ, ക്വാളിറ്റി കൺട്രോളർ എന്നിവരോടൊപ്പം ഫാക്‌ടറി സന്ദർശിച്ചു. ഏകദേശം 10 ദിവസത്തോളം സന്ദർശിച്ച ശേഷമാണ് വസ്ത്രം നിർമ്മിക്കാൻ അനുമതി നൽകുന്നത്.

ALSO READ: ഇസ്രയേല്‍ പൊലീസിന് യൂണിഫോം തുന്നുന്ന കണ്ണൂരിലെ മരിയന്‍ അപ്പാരലിന് ചിലത് പറയാനുണ്ട്...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.