ഗയാന: കരീബിയൻ പ്രീമിയർ ലീഗില്‍ (സിപിഎൽ) തങ്ങളുടെ ആദ്യ കിരീടം പ്രീതി സിന്‍റയുടെ സെന്‍റ് ലൂസിയ കിങ്സ് സ്വന്തമാക്കി. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് കിങ്സിന്‍റെ കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഒരു പതിറ്റാണ്ടിനിപ്പുറവും നീളുന്നതിനിടെയുള്ള താല്‍ക്കാലിക ആശ്വാസമാണ് സിപിഎൽ കിരീടം. ഫൈനല്‍ പോരാട്ടത്തില്‍ ഗയാന ആമസോൺ വാരിയേഴ്‌സിനെ 6 വിക്കറ്റിന് തോൽപ്പിച്ച് സെന്‍റ് ലൂസിയ കിങ്സ് ജേതാവായത്.
ടോസ് നേടിയ എസ്എൽകെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓരോ ബൗളറും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോൾ നൂർ അഹമ്മദ് 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ആമസോൺ വാരിയേഴ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 138 റൺസ്. മറുപടി ബാറ്റിങ്ങിൽ 11 പന്തും ആറു വിക്കറ്റും ബാക്കിയാക്കി എസ്എൽകെ ലക്ഷ്യത്തിലെത്തി.
A euphoric moment for the Saint Lucia Kings! 🇱🇨 #CPL24 #CPLFinals #SLKvGAW #CricketPlayedLouder #BiggestPartyInSport pic.twitter.com/fQZSG3C4WV
— CPL T20 (@CPL) October 7, 2024
22 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന റോസ്റ്റൺ ചേസ്, 31 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്ന ആരോൺ ജോണ്‍സ് എന്നിവരാണ് സെന്‍റ് ലൂസിയയെ വിജയത്തിലെത്തിച്ചത്.ടൂർണമെന്‍റിൽ 850 ലധികം റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനും ബാറ്റർ ജോൺസൺ ചാൾസിനും അവരുടെ മുൻകാല പ്രകടനം ആവർത്തിക്കാനാകാതെ പുറത്തായി.
The Kings are comfortably sitting on their thrones.
— CPL T20 (@CPL) October 7, 2024
Congratulations to the CPL 2024 Champions the Saint Lucia Kings 🇱🇨#CPL24 #CPLFinals #SLKvGAW #CricketPlayedLouder #BiggestPartyInSport #SkyFair pic.twitter.com/wxyLV5kcHC
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
12 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റ് വീഴ്ത്തിയ എസ്എൽകെയുടെ നൂർ അഹമ്മദ് ടൂർണമെന്‍റിലെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. 22 പന്തിൽ 39 റൺസ് നേടിയ റോസ്റ്റൺ ചേസ് 13 റൺസിന് 1 വിക്കറ്റ് വീഴ്ത്തി.