ETV Bharat / bharat

എയര്‍ഷോക്കിടെയുണ്ടായ മരണം; കാരണം ഹീറ്റ് സ്‌ട്രോക്കെന്ന് ആരോഗ്യ വകുപ്പ്, ധനഹായം പ്രഖ്യാപിച്ച് എംകെ സ്റ്റാലിന്‍ - CHENNAI AIR SHOW DISASTER

ചെന്നൈയിലെ എയര്‍ഷോയ്ക്കിടെ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മരണ കാരണം ഹീറ്റ് സ്‌ട്രോക്കാണെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്‍റ്.

CHENNAI AIR SHOW  MARINA BEACH HEAT STROKE DEATH  മറീന ബീച്ച് എയര്‍ ഷോ അപകടം  എയര്‍ഷോ മരണം സ്‌റ്റാലിന്‍ ധനസഹായം
Airshow in Marina Beach (Etv Bharat)
author img

By ETV Bharat Kerala Team

Published : Oct 7, 2024, 5:44 PM IST

Updated : Oct 7, 2024, 6:10 PM IST

ചെന്നൈ: മറീന ബീച്ചിലെ വ്യോമസേന എയര്‍ഷോ കാണാനെത്തിയ അഞ്ച് പേര്‍ സൂര്യഘാതമേറ്റ് മരിക്കുകയും നിരവധി പേര്‍ കുഴഞ്ഞ് വീഴുകയും ചെയ്‌ത വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. പ്രദേശത്തെ അനിയന്ത്രിതമായ ജനത്തിരക്കും കൊടും ചൂടുമാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഐഎംഡി രേഖകളനുസരിച്ച് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ ചെന്നൈയില്‍ 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.

ഇന്നലെ അതിരാവിലെ മുതല്‍ തന്നെ മറീന ബീച്ചും പരിസരവും സുരക്ഷ വലയത്തിലായിരുന്നു. മറീന ബീച്ചിനോട് ചേർന്നുള്ള കാമരാജർ ശാലൈ (കാമരാജർ റോഡ്) വഴിയുള്ള ഗതാഗതം തടയാന്‍ ട്രാഫിക് പൊലീസ് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു. മറീന സർവീസ് ലൂപ്പിൽ ചെറുകിട കച്ചവടക്കാരുടെ വാഹനങ്ങളടക്കം നിയന്ത്രിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചെന്നൈ പൊലീസിന്‍റെ ഐക്കോണിക് മൗണ്ടഡ് ഫോഴ്‌സും (അശ്വാരൂഡ സേന) കടൽത്തീരത്ത് പരിശോധന നടത്തുന്നുണ്ടായിരുന്നു. പാരച്യൂട്ട്, ഹെലികോപ്റ്റർ സ്റ്റണ്ടുകൾക്കായി പ്രത്യേകം സ്ഥലം തിരിച്ചിരുന്നു.

സാധാരണയേക്കാള്‍ നിരവധി പേരാണ് ഞായറാഴ്‌ച തെരുവില്‍ ഉണ്ടായിരുന്നതെന്ന് ബീച്ചിന് സമീപത്തെ ഹോട്ടലുടമ ഇടിവി ഭാരതിനോട് പറഞ്ഞു. കുട്ടികളടക്കം ആവേശത്തോടെയാണ് എയര്‍ഷോ കാണാന്‍ മറീന തീരത്തെത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകമാണ് സന്തോഷം സങ്കടത്തിന് വഴിമാറിയത്.

വൈകുന്നേരം എയര്‍ഷോ ആരംഭിച്ചപ്പോഴേക്കും കൊടുംചൂടും തിരക്കും സഹിക്കാനാവതെ നിരവധിയാളുകള്‍ കുഴഞ്ഞുവീണു. എയർഫോഴ്‌സും ചെന്നൈ കോർപറേഷനും ചേർന്ന് മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചിരുന്നു. തളര്‍ന്ന് വീണവരില്‍ ചിലരെ ക്യാമ്പില്‍ പ്രവേശിപ്പിച്ചു. വിഐപികൾക്കും ആംബുലൻസുകൾക്കും സഞ്ചരിക്കാൻ റോഡ് ഗതാതഗതം നിയന്ത്രിച്ചു നിര്‍ത്തിയത് തളര്‍ന്നു വീണവരെ ആശുപത്രികളിലെത്തിക്കാൻ സഹായകമായി. ഹീറ്റ് സ്‌ട്രോക്ക് മൂലം 5 പേർ മരിച്ചതായാണ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റ് വൃത്തങ്ങൾ അറിയിച്ചത്.

തിക്കിലും തിരക്കിലും പെട്ട് ആരും മരിച്ചിട്ടില്ലെന്ന് തമിഴ്‌നാട് മെഡിക്കൽ, കുടുംബക്ഷേമ മന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. തമിഴ്‌നാട് സർക്കാരിന്‍റെ റിപ്പോർട്ട് പ്രകാരം 15 ലക്ഷം പേരാണ് എയർഷോ കണാനെത്തിയത്.

അനുശോചിച്ച് മുഖ്യമന്ത്രി സ്റ്റാലിന്‍:

വ്യോമസേനയുടെ എയർഷോ പരിപാടിക്കിടെ 5 പേര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

വ്യോമസേന ഉദ്യോഗസ്ഥരും തമിഴ്‌നാട് സർക്കാർ വകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റ്, പൊലീസ് ഡിപ്പാർട്ട്‌മെൻ്റ്, ചെന്നൈ കോർപറേഷന്‍, ആരോഗ്യ വകുപ്പ് ഉള്‍പ്പടെ സംയുക്തമായാണ് പരിപാടി ഏകോപിപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ 8ന് നടക്കാനിരിക്കുന്ന 92ാമത് വ്യോമസേന ദിനത്തിന് മുന്നോടിയായാണ് ഇന്ത്യൻ വ്യോമസേന ഇന്നലെ ചെന്നൈയിലെ മറീന ബീച്ചിൽ എയർഷോ സംഘടിപ്പിച്ചത്.

Also Read: ചെന്നൈ എയർഷോ ദുരന്തം: മരണസംഖ്യ അഞ്ചായി, സര്‍ക്കാരിന്‍റെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

Last Updated : Oct 7, 2024, 6:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.