ഹൈദരാബാദ്: ഉത്സവസീസൺ കണക്കിലെടുത്ത് പ്രമുഖ വാഹന നിർമാതാക്കൾ അവരുടെ ഏറ്റവും പുതിയ കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം നിലവിലുള്ള മോഡലുകളുടെ പുതുക്കിയ പതിപ്പും ഇറക്കുന്നുണ്ട്. ഇത്തരത്തിൽ നിസാൻ ഇന്ത്യ തങ്ങളുടെ നിസാൻ മാഗ്‌നൈറ്റിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
5.99 ലക്ഷം രൂപയാണ് നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ പ്രാരംഭവില. നിലവിലുള്ള ഫീച്ചറുകളിൽ ചില മാറ്റങ്ങൾ വരുത്തിയും, മറ്റ് ചില പുതിയ ഫീച്ചറുകൾ ചേർത്തുമാണ് പുതിയ മോഡൽ വിപണിയിലിറക്കിയിരിക്കുന്നത്. വിസിയ, വിസിയ +, അസെൻ്റ, എൻ-കണക്റ്റ, ടെക്‌ന, ടെക്‌ന+ എന്നിങ്ങനെ ആറ് വേരിയന്‍റുകളായാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
എഞ്ചിനിൽ പുതിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പുതിയ പതിപ്പ് ഇറക്കിയത്. മുൻപത്തെ മോഡലിന് സമാനമായി 1 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനും, 1 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024ൽ നൽകിയിരിക്കുന്നത്. 71 bhp കരുത്തും 96 Nm ടോർക്കും നൽകുന്നതാണ് പെട്രോൾ എഞ്ചിൻ. അതേസമയം ടർബോ-പെട്രോൾ എഞ്ചിൻ 100 bhp കരുത്തും 160 Nm ടോർക്കും നൽകുന്നുണ്ട്.
5-സ്‌പീഡ് മാനുവൽ ഗിയർബോക്‌സ് രണ്ട് എഞ്ചിനുകളിലും ലഭ്യമാണ്. നാച്ചുറലി ആസ്‌പിറേറ്റഡ് എഞ്ചിന് ഓപ്‌ഷണൽ 5-സ്‌പീഡ് എഎംടി ലഭിക്കും. ടർബോ-പെട്രോൾ എഞ്ചിന് സിവിടി ഓപ്ഷനും ലഭിക്കും. നാച്ചുറലി ആസ്‌പിറേറ്റഡ് എഞ്ചിൻ നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 ന്‍റെ എല്ലാ വേരിയന്‍റുകളിലും ലഭ്യമാകുമെങ്കിലും ടർബോ-പെട്രോൾ എഞ്ചിൻ Ascentaയിൽ ആയിരിക്കും ലഭ്യമാകുക. എല്ലാ വേരിയന്‍റുകളുടെയും വിലയും സവിശേഷതയും നോക്കാം.
1. നിസാൻ മാഗ്നൈറ്റ് വിസിയ:
ഫീച്ചറുകൾ:
- എഞ്ചിൻ: 1 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് എഞ്ചിൻ
- കറുത്ത ഇന്‍റീരിയർ
- ആറ് എയർബാഗുകൾ
- പിൻഭാഗത്തെ ആം റെസ്റ്റ്
- പിൻവശത്ത് 60:40 സ്പ്ലിറ്റ് സീറ്റ്
- എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ്ബെൽറ്റുകളും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും
- ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്
- ക്രോം ഡോർ ഹാൻഡിൽ
- ട്രാക്ഷൻ കൺട്രോൾ സിസ്റ്റം
- ഹിൽ സ്റ്റാർട്ട് അസിസ്റ്റ്
- ഇബിഡിയും ബ്രേക്ക് അസിസ്റ്റും ഉള്ള എബിഎസ്
- ടിപിഎംഎസ്
- 16 ഇഞ്ച് സ്റ്റീൽ വീലുകൾ
- ഹാലൊജെൻ ഹെഡ്‌ലാമ്പ്
- ടിൽറ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിങ്
- PM 2.5 ക്യാബിൻ എയർ ഫിൽട്ടർ
- 12V ഫ്രണ്ട് പവർ ഔട്ട്ലെറ്റ്
- പിൻവശത്ത് പാർക്കിങ് സെൻസർ
- പ്രാരംഭ വില: 5.99 ലക്ഷം രൂപ
2. നിസാൻ മാഗ്നൈറ്റ് വിസിയ +:
ഫീച്ചറുകൾ:
- എഞ്ചിൻ: 1 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് എഞ്ചിൻ
അഡിഷണൽ ഫീച്ചറുകൾ:
- 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം
- വയർലെസ് ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ
- ബ്ലൂടൂത്ത് കണക്റ്റിവിറ്റി
- ഇൻ-ബിൽറ്റ് വൈഫൈ ടെതറിങ്
- 4 സ്‌പീക്കറുകൾ
- പിൻവശത്ത് ക്യാമറ
- പിൻവശത്ത് വൈപ്പറും വാഷറും
- പിൻപിൻവശത്ത് ഡീഫോഗർ
- ഷാർകിൻ ആൻ്റിന
- പ്രാരംഭ വില: 6.49 ലക്ഷം രൂപ
3. നിസാൻ മാഗ്‌നൈറ്റ് അസെൻ്റ :
ഫീച്ചറുകൾ:
- എഞ്ചിൻ: ടർബോ-പെട്രോൾ എഞ്ചിനുകൾ (MT, AMT, CVT)
നിസാൻ മാഗ്നൈറ്റ് വിസിയ +ന്‍റെ ഫീച്ചറുകൾക്ക് പുറമെ:
- സ്‌മാർട്ട് കീ (ടർബോ)
- റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് (ടർബോ)
- സ്‌കിഡ് പ്ലേറ്റ്
- സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ
- ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- സെൻട്രൽ ലോക്കിങ്
- പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് (ടർബോ)
- അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്
- ഡ്യുവൽ-ടോൺ വീൽ കവർ
- ഒആർവിഎമ്മിൽ എൽഇഡി ടേൺ ഇൻഡിക്കേറ്റർ
- സ്‌പീഡ് സെൻസിങ് ഓട്ടോ ഡോർ ലോക്ക്
- ആൻ്റി-റോൾ ബാർ (ടർബോ)
- ആന്‍റി തെഫ്‌റ്റ് അലാറം
- പ്രാരംഭ വില : 7.14 ലക്ഷം രൂപ
4. നിസാൻ മാഗ്‌നൈറ്റ് എൻ-കണക്റ്റ
ഫീച്ചറുകൾ:
- എഞ്ചിൻ: ടർബോ-പെട്രോൾ എഞ്ചിനുകൾ (MT, AMT, CVT)
അഡിഷണൽ ഫീച്ചറുകൾ:
- 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ
- 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ
- 6-സ്‌പീക്കർ
- അർക്കമിസിൻ്റെ 3D സൗണ്ട്
- ഓട്ടോ ഡിമ്മിങ് ഐആർവിഎം
- സ്‌മാർട്ട് കീ
- മുന്നിലും പിന്നിലും യുഎസ്ബി ടൈപ്പ് സി ചാർജർ
- സ്റ്റോറേജുള്ള ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്
- എൽ ആകൃതിയിലുള്ള ഡിആർഎല്ലുകൾ
- പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്
- പിൻ എസി വെൻ്റ്
- ഫ്ലോട്ടിംഗ് 8 ഇഞ്ച് ടച്ച്സ്ക്രീൻ
- വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ
- പിൻവശത്ത് ക്യാമറ
- പ്രാരംഭ വില : 7.86 ലക്ഷം രൂപ
5. നിസാൻ മാഗ്‌നൈറ്റ് ടെക്‌ന
ഫീച്ചറുകൾ:
- എഞ്ചിൻ: NA, ടർബോ-പെട്രോൾ എഞ്ചിനുകൾ (MT, AMT, CVT)
അഡിഷണൽ ഫീച്ചറുകൾ:
- LED ടെയിൽ ലാമ്പ്
- ഓട്ടോ ഹെഡ്‌ലാമ്പ്
- ബൈ-പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ
- ഹെഡ്‌ലാമ്പിൽ LED ടേൺ ഇൻഡിക്കേറ്റർ
- 360-ഡിഗ്രി ക്യാമറ
- ക്രൂയിസ് കൺട്രോൾ
- LED ഫോഗ് ലാമ്പ്
- ക്രോം ബെൽറ്റ്‌ലൈൻ
- സീറ്റുകളിൽ ലെതറെറ്റ് ആക്‌സൻ്റ്സ്
- ലെതറെറ്റ് പൊതിഞ്ഞ ഹാൻഡ്‌ബ്രേക്ക്
- പ്രാരംഭ വില : 8.75 ലക്ഷം രൂപ
6. നിസാൻ മാഗ്‌നൈറ്റ് ടെക്‌ന+
ഫീച്ചറുകൾ:
- എഞ്ചിൻ: NA, ടർബോ-പെട്രോൾ എഞ്ചിനുകൾ (MT, AMT, CVT)
അഡിഷണൽ ഫീച്ചറുകൾ:
- ഡ്യുവൽ-ടോൺ ബ്രൗൺ/ഓറഞ്ച് ഇൻ്റീരിയർ
- ലെതറെറ്റ് സീറ്റുകൾ
- ലെതറെറ്റ് ഫ്രണ്ട് ആംറെസ്റ്റ്
- ബ്രൗണിഷ് ഓറഞ്ച് കളർ നൽകിയ സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്
- മെമ്മറി ഫങ്‌ഷനോടുകൂടിയ മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിങ്
- പ്രാരംഭ വില : 9.10 ലക്ഷം രൂപ
Also Read: ടാറ്റ പഞ്ചിൻ്റെ കാമോ എഡിഷൻ വീണ്ടും പുറത്തിറക്കി: ഫീച്ചറുകൾ അറിയാം