കൊല്ലം: കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രഥത്തിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് അഞ്ചുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് സംഭവം. കടത്താറ്റുവയലിൽ നടന്ന കെട്ടുകാഴ്‌ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയതിനെ തുടർന്നുണ്ടായ തിരക്കിനിടയിൽ അച്ഛന്‍റെ കയ്യിലിരുന്ന കുട്ടി അപകടത്തിൽ പെടുകയായിരുന്നു.
മാതാപിതാക്കളും പൊലീസും ചേർന്ന് കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 11.30 ഓടെ രഥം വലിക്കുന്ന തുറസായ മൈതാനത്ത് വച്ചാണ് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.