തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ആദ്യ മത്സരാർഥിയായി നിത്യശ്രീ ഉണ്ണികൃഷ്‌ണൻ. മോഹനിയാട്ട മത്സരത്തിലെ ആദ്യ മത്സരാർഥിയായതിന്‍റെ സന്തോഷത്തിലും പരിഭ്രമത്തിലുമായിരുന്നു തന്‍റെ പ്രകടനമെന്ന് നിത്യശ്രീ ഇടിവി ഭാരതിനോട് പറഞ്ഞു. മത്സരം കഴിഞ്ഞതോടെ സന്തോഷവും അഭിമാനവും തോന്നുവെന്നും നിത്യശ്രീ പറഞ്ഞു. തിരുവല്ല എംജിഎം ഹയർ സെക്കന്‍ഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നിത്യശ്രീ രണ്ട് വർഷമായി മോഹനിയാട്ടം അഭ്യസിച്ച് വരികയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോ.മഹേഷിന്‍റെയും കലാമണ്ഡലം വൃന്ദ ടീച്ചറുടെയും ശിക്ഷണത്തിലാണ് മോഹിനിയാട്ടം പഠിക്കുന്നത്. സമർപ്പണവും പരീശീലനവുമാണ് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലേക്ക് വഴി തെളിച്ചതെന്ന് നിത്യശ്രീ പറയുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യമായാണ് നിത്യശ്രീ മത്സരിക്കുന്നത്. തിരുവല്ല മതിൽഭാഗം കൊങ്ങര വീട്ടിലെ ഉണ്ണികൃഷ്‌ണന്‍റെയും ശ്രീകലയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.
Also Read: ചരിത്രത്തിൽ ആദ്യമായി കലോത്സവ വേദിയിൽ ഇരുള നൃത്തം; അഭിമാനമായി കലാകാരികള്‍