ഇടുക്കി: മരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മരത്തിന് മുകളില്‍ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന സാഹസികമായി താഴെയെത്തിച്ചു. അടിമാലി ആയിരമേക്കര്‍ കൈത്തറിപടിയിലായിരുന്നു സംഭവം. പ്രദേശവാസിയായ സുനീഷ് ആണ് മരത്തിന് മുകളില്‍ കുടുങ്ങിയത്.
മരം മുറിക്കുന്നതിനായി മുകളില്‍ കയറിയ യുവാവിന് ജോലിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായത്. യുവാവ് മരത്തിന് മുകളില്‍ അകപ്പെട്ടതോടെ പ്രദേശവാസികൾ സംഭവം അടിമാലി അഗ്നിരക്ഷ സേനയെ അറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരത്തിന് മുകളില്‍ നിന്നും യുവാവിനെ സാഹസികമായി താഴെ എത്തിക്കുകയായിരുന്നു.
അടിമാലി അഗ്നിരക്ഷ നിലയത്തിലെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ വി എന്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സുനീഷിനെ താഴെയിറക്കിയത്. മരത്തിന് മുകളില്‍ നിന്നും സാഹസികമായി യുവാവിനെ താഴെ എത്തിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളായ വിനോദ് കെ, വില്‍സണ്‍ പി കുര്യാക്കോസ്, രാഹുല്‍ രാജ്, ജിജോ ജോണ്‍, അരുണ്‍, വിപിന്‍, കിഷോര്‍, ഹോംഗാര്‍ഡ് ജോണ്‍സണ്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Also Read: 14കാരിയുടെ കൈവിരലിൽ മോതിരം കുടുങ്ങി; സുരക്ഷിതമായി മുറിച്ചെടുത്ത് ഫയര്‍ ഫോഴ്‌സ്