കണ്ണൂർ: പൊലീസ് ചമഞ്ഞ് പണം തട്ടുന്നയാള്‍ പിടിയിൽ. ഞായറാഴ്‌ച തളിപ്പറമ്പ് സ്‌റ്റാന്‍റിൽ നിന്നാണ് മെർച്ചന്‍റ് അസോസിയേഷൻ ഭാരവാഹികൾ ഇയാളെ പിടികൂടിയത്. തളിപ്പറമ്പിൽ കേസ് ഇല്ലാത്തതിനാൽ യുവാവിനെ പയ്യന്നൂർ പൊലീസിന് കൈമാറി.
ശനിയാഴ്‌ച രാവിലെയാണ് പയ്യന്നൂരിലെ എസ്ഐ ആണെന്ന് പറഞ്ഞ് തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി ജയ്‌സൺ പയ്യന്നൂർ ടൗണിലും പിലാത്തറയിലും കടകളിൽ കയറി പണം വാങ്ങിയത്. താന്‍ പയ്യന്നൂരിൽ എസ്‌ഐ ആണെന്നും ഓട്ടോറിക്ഷക്ക് കൊടുക്കാൻ ചില്ലറയില്ലെന്നും പറഞ്ഞാണ് പണം വാങ്ങിയത്. ഒരു സ്‌ഥാപനത്തിൽ കയറി 410 രൂപയാണ് വാങ്ങിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഞായറാഴ്‌ച തളിപ്പറമ്പ് ബസ് സ്‌റ്റാന്‍റിലെ വ്യാപാര സ്ഥാപനത്തിൽ വ്യാജ പൊലീസ് ചമഞ്ഞു പൈസ വാങ്ങാൻ എത്തിയപ്പോൾ വ്യാപാരിയുടെ തന്ത്രപരമായ ഇടപെടലിലൂടെ മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും നേതാക്കളായ റിയാസ്, താജുദ്ധീൻ, ഇബ്രാഹിംകുട്ടി എന്നിവർ ചേർന്ന് ജയ്‌സണെ തളിപ്പറമ്പ് പൊലീസിൽ ഏൽപിക്കുകയും ചെയ്യുകയായിരുന്നു. തളിപ്പറമ്പിൽ പരാതിയോ കേസോ ഇല്ലാത്തതിനാൽ യുവാവിനെ പയ്യന്നൂർ പൊലീസിന് കൈമാറി.