ETV Bharat / state

സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്‍റെ ഹർജി തള്ളി ഹൈക്കോടതി - MANI C KAPPAN FINANCIAL FRAUD CASE - MANI C KAPPAN FINANCIAL FRAUD CASE

വിചാരണ നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാണി സി കാപ്പന്‍ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്നതിനാൽ നടപടികളുമായി മുന്നോട്ടു പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്.

ഹൈക്കോടതി  മാണി സി കാപ്പന്‍  MANI C KAPPAN FINANCIAL FRAUD CASE  HC DISMISSED MANI C KAPPAN PETITION
Mani C Kappan & Kerala High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 2:57 PM IST

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാണി സി കാപ്പന്‍ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്‌താണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

3.25 കോടി രൂപയുടെ തട്ടിപ്പും വഞ്ചനയും നടത്തിയെന്ന് ആരോപിച്ച് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ ആണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മാണി സി കാപ്പനെതിരെ പരാതി നൽകിയത്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയതായി ആയിരുന്നു പരാതി.

വിചാരണ നടത്താനുള്ള കാരണങ്ങൾ പറയാതെയാണ് കോടതി നടപടി എന്നായിരുന്നു മാണി സി കാപ്പന്‍റെ ഹർജിയിലെ വാദം. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് പ്രത്യേകമായി കാരണങ്ങൾ ചൂണ്ടിക്കാട്ടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി മാണി സി കാപ്പന്‍റെ ഹർജി തള്ളിയത്.

Also Read: കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: കൂടുതൽ പരിശോധനയ്ക്ക് അന്വേഷണ സംഘം, പ്രതികളുമായി തെളിവെടുപ്പ് നടത്തി- വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.