ETV Bharat / state

സാമ്പത്തിക പ്രതിസന്ധി; ചർച്ചയ്‌ക്ക് തയ്യാറായി കേരളവും കേന്ദ്രവും, യോഗം വ്യാഴാഴ്‌ച ഡൽഹിയിൽ - ചർച്ചയ്‌ക്ക് തയ്യാറായി കേരളം

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്‌ച ഡൽഹിയിൽ നടക്കും. നാലംഗ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുക ധനമന്ത്രി കെഎൻ ബാലഗോപാലായിരിക്കും

financial crisis  Kerala to meet central government  സാമ്പത്തിക പ്രതിസന്ധി  ചർച്ചയ്‌ക്ക് തയ്യാറായി കേരളം  കേരളവും കേന്ദ്രവുമായുളള ചർച്ച
Economic crisis
author img

By ETV Bharat Kerala Team

Published : Feb 13, 2024, 9:18 PM IST

തിരുവനന്തപുരം: സാമ്പത്തിക വിഷയങ്ങളിൽ സുപ്രീംകോടതി മുന്നോട്ടുവച്ച പരിഹാര ചർച്ചയ്‌ക്ക്‌ കേരളം തയ്യാറാണെന്ന്‌ കേന്ദ്ര സർക്കാരിനെ അറിയിച്ചു. നാലംഗ പ്രതിനിധി സംഘമായിരിക്കും സംസ്ഥാന സർക്കാരിനായി ചർച്ചകളിൽ പങ്കെടുക്കുക. ധനമന്ത്രി കെഎൻ ബാലഗോപാൽ നേതൃത്വം നൽകുന്ന സംഘത്തിൽ മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരുമുണ്ടാകും. ഡൽഹിയിലാകും ചർച്ച നടക്കുക (Economic crisis discussion between kerala and central government on thursday in delhi).

കടമെടുപ്പ് പരിധിയടക്കമുള്ള സാമ്പത്തിക വിഷയത്തിൽ കേരള , കേന്ദ്ര സർക്കാരുകൾക്ക് ചർച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് കോടതിയോട്‌ ഇരുപക്ഷവും സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാനം ഉന്നയിച്ച വിഷയങ്ങൾ സുപ്രീംകോടതി ഗൗരവമായിതന്നെ പരിഗണിച്ചുവെന്നതാണ്‌ ചർച്ച നിർദേശത്തിൽനിന്ന്‌ വൃക്തമാകുന്നത്.

ആദ്യഘട്ടത്തിൽ കേരളത്തിന്‍റെ ഹർജിയെ പൂർണമായും എതിർക്കുന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്‌. സംസ്ഥാനത്തിന്‍റെ കെടുകാര്യസ്ഥതയും അനാവശ്യച്ചെലവുകളുമാണ്‌ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമെന്ന വദാം ഉയർത്താനായിരുന്നു ശ്രമം.

എന്നാൽ കേരളം ഉന്നയിച്ച വിഷയങ്ങൾ മറ്റ്‌ സംസ്ഥാനങ്ങളും അംഗീകരിക്കാൻ തുടങ്ങിയതോടെ വിഷയം കേന്ദ്ര സർക്കാരിന്‍റെ നയപരമായ കാര്യമാണന്നും കോടതിയിൽ പരിഹരിക്കേണ്ട വിഷയമല്ലെന്നുമുള്ള നിലപാടും കേന്ദ്ര സർക്കാരിനായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

എന്നിട്ടും ചർയ്യിലൂടെ പരിഹാരം തേടേണ്ടതിന്‍റെ ആവശ്യകതയിലാണ്‌ സുപ്രീംകോടതി ഊന്നിയത്‌. കേരളം അനാവശ്യ അവകാശവാദങ്ങളാണ്‌ ഉയർത്തുന്നതെന്ന കേന്ദ്ര സർക്കാർ സമീപനം നിലനിൽക്കെയാണ്‌ ചർച്ചയുടെ വഴി തേടാൻ സുപ്രീംകോടതി നിർദേശിച്ചത്. നാളെ നിയമസഭയിൽ ബജറ്റ് മറുപടി ചർച്ച നടക്കുന്നതിനാലാണ് കേന്ദ്രവുമായുള്ള ചർച്ച മാറ്റാനാളത്തേക്ക് മാറ്റിയത്.

ALSO READ:സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമല്ല, തലസ്ഥാനത്തേത് കെടുകാര്യസ്ഥത മറച്ചുവയ്‌ക്കാനുള്ള സമരം : വിഡി സതീശന്‍

പ്രതികരിച്ച് പ്രതിപക്ഷ നേതാവ്: സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ അല്ലെന്നാണ് വിഡി സതീശന്‍ അഭിപ്രായപ്പെടുന്നത്. ഡല്‍ഹിയില്‍ നടക്കുന്നത് സംസ്ഥാനത്തെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനുള്ള രാഷ്‌ട്രീയ സമരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍ (VD Satheesan).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.