കോട്ടയം : പാലാ പൂവരണിയിലെ വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയിൽ. അകലംകുന്നം ഞണ്ടുപാറ സ്വദേശിയായ ജയ്‌സണ്‍ തോമസ് (44), ഭാര്യ മെറീന (28), മക്കളായ ജെറാള്‍ഡ് (4), ജെറീന (2), ജെറിൻ (7 മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് (മാര്‍ച്ച് 5) രാവിലെയാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിടപ്പുമുറിയിലെ കട്ടിലില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലാണ് മെറീനയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ തോമസ് ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.