ETV Bharat / state

കള്ളനോട്ട് വിതരണം; ഒരു സ്‌ത്രീ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍ - Fake Currency Distribution - FAKE CURRENCY DISTRIBUTION

കോഴിക്കോട് വ്യാജ നോട്ടുകള്‍ വിതരണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒരു സ്‌ത്രീ ഉള്‍പ്പെടെ 4 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മുഖ്യ കണ്ണികളെ പിടികൂടാനായി പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

FAKE CURRENCY IN KOZHIKODE  കള്ളനോട്ട് വിതരണം  4 PEOPLE ARRESTED IN FAKE CURRENCY  വ്യാജ നോട്ട്
അറസ്റ്റിലായ പ്രതികള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 24, 2024, 6:30 PM IST

കോഴിക്കോട്: കള്ളനോട്ട് വിതരണ സംഘത്തിലെ നാലുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. ഒറിജിനല്‍ നോട്ടിനൊപ്പം വ്യാജ നോട്ടുകള്‍ ചേര്‍ത്ത് അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്യിക്കുന്ന സംഘമാണ് പൊലീസിന്‍റെ പിടിയിലായത്. കൊടുവള്ളി കത്തറമ്മല്‍ വലിയപറമ്പ് മാട്ടുലായിമ്മല്‍ മുര്‍ഷിദ്, ആവിലോറ കരണിക്കല്ല് മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിലുമ്മാരം അമ്പായക്കുന്നുമ്മല്‍ മുഹമ്മദ് ഇയാസ്, മണ്ണാര്‍ക്കാട് സ്വദേശിനി സുഹൈല ഹുസ്‌ന എന്നിവരാണ് പൊലീസ് പിടികൂടിയത്.

ഈ മാസം ഇരുപതിന് നരിക്കുനിയിലെ മൊബൈല്‍ ഷോപ്പില്‍ എത്തിയ മുര്‍ഷിദ് 15000 രൂപ കെ യാസിര്‍ ഹുസ്സൈന്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അഞ്ഞൂറിന്‍റെ മുപ്പത് നോട്ടുകളാണ് നല്‍കിയിരുന്നത്. അടുത്തദിവസം പണം ഡെപ്പോസിറ്റ് മെഷീനില്‍ ഇട്ടപ്പോഴാണ് 14 നോട്ടുകള്‍ വ്യാജനാണെന്ന് മനസിലായത്.

നേരത്തെ നല്‍കിയിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ 7000 രൂപ ഗൂഗിള്‍ പേയില്‍ അയച്ചു കൊടുത്തു. എന്നാല്‍ വ്യാജ നോട്ടുകള്‍ തിരിച്ചു വാങ്ങാനായി ശനിയാഴ്‌ച എത്തിയത് രണ്ട് വിദ്യാര്‍ഥികളാണ്. ഇതോടെ സംശയം തോന്നിയ കടയുടമ മുഹമ്മദ് റീസ് വിവരം കൊടുവള്ളി പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവിധ ജില്ലകളില്‍ കള്ള നോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. സംഘത്തിലെ മുഖ്യ കണ്ണികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനായി പൊലീസ് അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തി വരികയാണ്.

Also Read: ഹൈവേ നിർമ്മാണത്തിന് കൂട്ടിയിട്ട കമ്പി മോഷ്‌ടിച്ചു ; അഞ്ച് അസാം സ്വദേശികൾ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.