ETV Bharat / state

പേരാമ്പ്ര റെയ്‌ഡ്; പിടിയിലായവരുടെ വേരുകൾ മഹാരാഷ്ട്രയില്‍, അന്വേഷണം വ്യാപിപ്പിക്കാന്‍ ഡിആര്‍ഐ - DRI Seized Money From Kozhikode

author img

By ETV Bharat Kerala Team

Published : 18 hours ago

കേന്ദ്ര റവന്യൂ ഇന്‍റലിജൻസ് വിഭാഗം പേരാമ്പ്രയില്‍ നിന്ന് സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു.

പേരാമ്പ്രയിൽ റെയ്‌ഡ്  GOLD SMUGGLING KOZHIKODE  DRI SEIZES 3 CRORE 22 LAKH PERAMBRA  KOZHIKODE CRIME NEWS
DRI SEIZED MONEY FROM KOZHIKODE (ETV Bharat)

കോഴിക്കോട് : കേന്ദ്ര റവന്യൂ ഇൻ്റലിജൻസ് റെയ്‌ഡിൽ പേരാമ്പ്രയിൽ നിന്ന് 3.22 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നു. പണത്തിന്‍റെ ഉറവിടം തേടുന്ന കേന്ദ്ര റവന്യൂ ഇൻ്റലിജൻസ് കസ്റ്റഡിയിലുള്ള സ്വർണ വ്യാപാരികളെ ചോദ്യം ചെയ്‌ത് വരികയാണ്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് കസ്റ്റഡിയിൽ എടുത്ത ദീപക്, ആനന്ദ് എന്നിവരുടെ വേരുകൾ മഹാരാഷ്ട്രയിലാണെന്ന് വ്യക്തമായി.

ഇരുവരെയും തേടി ഡിആർഐ എത്തിയതും മുംബൈ, പൂനെ യൂണിറ്റുകളിൽ നിന്നാണ്. ദീർഘനാളായി ഇരുവരും ഡിആർഐയുടെ നിരീക്ഷണ വലയത്തിലായിരുന്നു. ദീപക്കും ആനന്ദും താമരശേരി വഴി കാറിൽ പോയ സമയത്താണ് ഡിആർഐ സംഘം പിന്തുടർന്നത്. അത്‌ അവസാനിച്ചത് പേരാമ്പ്ര ചിരുതകുന്നിലെ ഇരുവരുടെയും താമസ സ്ഥലത്തും.

മുറികൾ ഓരോന്നായി അരിച്ചു പെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല. വാഹനങ്ങൾ പരിശോധിച്ചപ്പോഴും പ്രത്യക്ഷത്തിൽ ഒന്നും ലഭിച്ചില്ല. പിന്നാലെയാണ് കാറിന്‍റെ രഹസ്യ അറ കണ്ടെത്തിയത്. കിട്ടിയത് കണക്കിൽപ്പെടാത്ത പണമാണ്. കോഴിക്കോട് യൂണിറ്റിൻ്റെ കൂടി സഹായത്തിൽ എണ്ണി തിട്ടപ്പെടുത്തിയത് 3.22 കോടി രൂപ. പണത്തിന്‍റെ രേഖകൾ ബോധ്യപ്പെടുത്താൻ ദീപക്കിനും ആനന്ദിനും കഴിഞ്ഞില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്വർണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരാണ് രണ്ടാളും. പഴയ സ്വർണം വാങ്ങി ഉരുക്കി പുതിയ ആഭരണങ്ങൾ നിർമിക്കുന്നതടക്കം പലതുണ്ട് ഇടപാടുകൾ. ഹവാല ഇടപാടിൻ്റെ ഭാഗമായി സൂക്ഷിച്ച പണമാണോ ഇതെന്നും സംശയമുണ്ട്. ഇരുവരുടെയും ഇടപാട് വഴികളിലേക്ക് അന്വേഷണം നീളുകയാണ്. കേസ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്‌സ് (ഇൻ്റലിജൻസ് & ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ) വിഭാഗത്തിന് കൈമാറിയേക്കും.

Also Read: കാറിന്‍റെ രഹസ്യ അറയില്‍ കോടികളുടെ നോട്ടുകെട്ട്, പഴയ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തൊഴില്‍; പോരാമ്പ്രയില്‍ സ്വര്‍ണ വ്യാപാരി കേന്ദ്ര റവന്യൂ ഇന്‍റലിജൻസ് കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.