കണ്ണൂര്‍: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജീർണതയിൽ ആണെന്ന് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ. കഴിവുള്ള നേതാക്കളെല്ലാം കോൺഗ്രസ് വിട്ട് പോയി. ആദ്യം രാഹുൽ ഗാന്ധി മറുപടി പറയേണ്ടത് നാഷണൽ ഹെറാൾഡ് അഴിമതിയെക്കുറിച്ചാണ്.
നാഷണൽ ഹെറാൾഡ് കേസിൽ തന്നെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് സ്വയം ചോദിക്കണം. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് പണം നൽകി. അങ്ങനെയാണ് ഭൂമി കുംഭകോണ കേസിൽ നിന്ന് റോബർട്ട് വാദ്ര രക്ഷപ്പെട്ടത്.
രാഹുൽ ഗാന്ധിയുടേത് അപക്വമായ രാഷ്ട്രീയ നിലപാടാണന്നും ഇപി ജയരാജൻ കണ്ണൂരില്‍ പറഞ്ഞു.
ALSO READ: 'എസ്‌ഡിപിഐ പിന്തുണ നേടിയതിലൂടെ കോൺഗ്രസിന്‍റെ വർഗീയ മുഖം പുറത്തുവന്നു': ഇ പി ജയരാജൻ