ETV Bharat / state

ആറളം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിട്ടുളള കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു.

ആനകളെ തുരത്താനുള്ള നടപടി, ആറളം ഫാം സ്‌കൂള്‍ പ്രധാന അധ്യാപകന്‍റെ പരാതിയെ തുടര്‍ന്ന്

author img

By ETV Bharat Kerala Team

Published : Mar 3, 2024, 5:23 PM IST

Wild Elephants  Wild Elephants In The Aralam Farm  കാട്ടാന  ആറളം ഫാം പുനരധിവാസ മേഖല  ആറളം ഫാം പുനരധിവാസ മേഖല കാട്ടാന
Wild Elephants Camped In The Aralam Farm Rehabilitation Area

കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിട്ടുളള കാട്ടാനകളെ തിരികെ വനത്തിലേക്ക് തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടം എന്ന നിലയില്‍ ഇന്ന് (03-03-2024) മുതല്‍ മാർച്ച് ഏഴ് വരെയുള്ള ദിവസങ്ങളില്‍ ഫാം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ പൂര്‍ണമായും വനത്തിനകത്തേക്ക് തുരത്താനാണ് പദ്ധതി (Wild Elephants Camped In The Aralam Farm Rehabilitation Area).

ഫാമിനകത്തും ചുറ്റിലും തൂക്കുവേലി ഉണ്ടാക്കിയിട്ടുണ്ട്. ആറളം പുനരധിവാസ മേഖലക്കകത്ത് പത്തോളം ആനകള്‍ ഇപ്പോള്‍ ഉണ്ടെന്നാണ് നിഗമനം. ഫാമിന് ചുറ്റിലും വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട്. ആനകളെ മുഴുവനും കാട്ടിലേക്ക് തുരത്തിക്കഴിഞ്ഞാല്‍ വൈദ്യുത വേലിയില്‍ വൈദ്യുതി പ്രവഹിപ്പിക്കും.

ആറളം ഫാം സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി. തിലകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കണ്ണൂർ സബ് കലക്‌ടര്‍ സന്ദീപ് കുമാര്‍ ആനകളെ തുരത്താനുള്ള നടപടിയുമായി മുന്നോട്ട് പോയത്. ആറളം ഫാമില്‍ ( Aralam Farm ) ജനപ്രതിനിധികളുടേയും വകുപ്പ് അധികാരികളുടേയും സംഘടനാ പ്രതിനിധികളുടേയും അവലോകന യോഗത്തിലാണ് ആനകളെ കാട്ടിലേക്ക് തുരത്താനുളള നടപടിക്ക് തീരുമാനമായത്.

വനം വകുപ്പ് , റവന്യു വകുപ്പ് ഉള്‍പ്പെടെയുളള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് തുരത്തല്‍ നടപടിക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയത്. അതീവ ജാഗ്രത പുലര്‍ത്തേണ്ടതിനാല്‍ സമീപ പ്രദേശങ്ങളില്‍ മൈക്ക് പ്രചാരണവും നടത്തി.

രണ്ടാം ഘട്ടത്തില്‍ മാർച്ച് എട്ട് മുതല്‍ മൂന്ന് അവധി ദിവസങ്ങളിലായി കൃഷിയിടങ്ങളിലെ കാട്ടാനകളെ തുരത്തും. ആറളം ഫാം പുനരധിവാസ കേന്ദ്രത്തില്‍ 37 കോടി രൂപ ചിലവഴിച്ചിട്ടുള്ള ആനമതില്‍ ആറ് മാസത്തിനകം പൂര്‍ത്തിയാകും. മതില്‍ പൂര്‍ത്തീകരിക്കും മുമ്പ് ആനകളെ തുരത്തിയാല്‍ മറ്റ് ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകള്‍ വരുമോ എന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആനകള്‍ക്ക് കയറി വരാവുന്ന കാട്ടു വഴികളിലൂടെ ജനങ്ങള്‍ താമസിക്കുന്ന മറ്റിടങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധ്യമാകും എന്നതാണ് കാരണം.

Also read : മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.