ETV Bharat / state

ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വയോധികയെ രക്ഷപ്പെടുത്തി - RESCUED OLD WOMEN IN KOZHIKODE - RESCUED OLD WOMEN IN KOZHIKODE

കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ വീണ വയോധികയെ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ടത് 74കാരിയായ മാധവി. മൂന്ന് കിലോമീറ്ററോളം ഒഴുകിപ്പോയി.

പുഴയിൽ വീണ വയോധികയെ രക്ഷിച്ചു  RESCUED OLD WOMEN FELL IN RIVER  വയോധിക ഇരുവഴിഞ്ഞിപ്പുഴയില്‍ വീണു  RAIN DISASTER NEWS
Elderly Woman Rescued (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 8:42 PM IST

ഒഴുക്കില്‍പ്പെട്ട വയോധികയെ രക്ഷപ്പെടുത്തുന്നു (ETV Bharat)

കോഴിക്കോട്: കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ സ്വദേശി മാധവിയെയാണ് (74) രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്‌ക്ക് 2.30 ഓടെയാണ് മാധവി അപകടത്തില്‍പ്പെട്ടത്.

കുളിക്കാനായി പുഴയില്‍ ഇറങ്ങിയ വയോധിക കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് മാധവി മൂന്ന് കിലോമീറ്ററോളം മുന്നോട്ട് പോയി ഇരുവഴിഞ്ഞിപ്പുഴയിലെത്തി. പുഴയിലൂടെ ഒഴുകി വരുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ ദിലീപാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.

വിവരം അറിഞ്ഞ് മുക്കം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാധവിയെ കരയ്‌ക്ക് കയറ്റി. ഉടന്‍ തന്നെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മാധവിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.

സ്റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂർ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് പി അബ്‌ദുൽ ഷുക്കൂർ, സേനാംഗംങ്ങളായ ആർ മിഥുൻ, കെ ഷനീബ്, കെ അഭിനേഷ്, എം സുജിത്ത്, എം നിസാമുദ്ധീൻ, കെഎസ് ശരത്, വിഎം മിഥുൻ, കെഎസ് വിജയകുമാർ, ചാക്കോ ജോസഫ് എന്നിവരാണ് അഗ്നിരക്ഷ സംഘത്തിലുണ്ടായിരുന്നത്.

Also Read: ചങ്ങരംകുളം തോണി അപകടം; രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, ഒരാളെ രക്ഷപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.