ETV Bharat / state

ഇനി പുതിയ സ്‌കൂളില്‍ പഠിക്കാം; ഇടമലക്കുടി ട്രൈബല്‍ യു പി സ്‌കൂളിന് പുതിയ കെട്ടിടം

author img

By ETV Bharat Kerala Team

Published : Mar 7, 2024, 4:33 PM IST

കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി

Edamalakudy  ഇടമലക്കുടി ട്രൈബല്‍ യു പി സ്‌കൂൾ  ട്രൈബല്‍ സ്‌കൂൾ  ഇടമലക്കുടി  ഇടുക്കി
Edamalakudy Tribal U P School New Block Inaugurated
ഇടമലക്കുടി ട്രൈബല്‍ യു പി സ്‌കൂളിന് പുതിയ കെട്ടിടം

ഇടുക്കി : ഇടമലക്കുടി ട്രൈബല്‍ യു പി സ്‌കൂളിന് പുതിയകെട്ടിടം. ഇനി പുതിയ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ സി എസ് ആര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു. കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. ഇടമലക്കുടിയിലെ എല്‍ പി സ്‌കൂള്‍ ഈ അധ്യയന വര്‍ഷമാണ് അപ്പര്‍ പ്രൈമറി സ്‌കൂളായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. (Edamalakudy Tribal U P School New Block Inaugurated )പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ ഹാള്‍ ആക്കി ഉപയോഗിക്കാവുന്ന തരത്തിലുള്ള അഞ്ച് ബോര്‍ഡ് മുറികള്‍, ഡൈനിങ് ഹാള്‍, കിച്ചണ്‍, വാഷ് ഏരിയ, കുട്ടികള്‍ക്കുള്ള പ്രത്യേക വാഷ് ഏരിയ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികള്‍ എന്നിവയുണ്ട്. കൂടാതെ ഡൈനിങ് ടേബിളുകള്‍, കസേരകള്‍, ക്ലാസ് മുറികളില്‍ വൈദ്യുതീകരണം എന്നിവയെല്ലാം ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. 4151 സ്‌ക്വയര്‍ ഫിറ്റാണ് ആകെ സ്‌കൂളിന്‍റെ വിസ്‌തീര്‍ണം. പ്രതികൂല സാഹചര്യങ്ങളും കാലാവസ്ഥയും മറികടന്ന് 66 ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് സ്‌കൂളിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണ സാമഗ്രികള്‍ പണി സൈറ്റില്‍ എത്തിക്കുകയായിരുന്നു പ്രധാന വെല്ലുവിളി. ഇടമലക്കുടിയിലേക്ക് സംസ്ഥാന പട്ടിക വര്‍ഗ വികസനവകുപ്പ് നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ബി എസ് എന്‍ എല്‍ 4 ജി സൗകര്യം രണ്ട് മാസം മുന്‍പ് തന്നെ ഇടമലക്കുടിയില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.