കണ്ണില്‍ കണ്ടവരെയെല്ലാം കൊത്തിപ്പറിച്ചു; നീലേശ്വരത്ത് വില്ലനായി പരുന്ത്, ഒടുക്കം വനം വകുപ്പിന്‍റെ കെണിയില്‍ - EAGLE ATTACK IN KASARAGOD
നീലേശ്വരത്ത് പരുന്തിന്‍റെ ആക്രമണം. നിരവധി പേര്‍ക്ക് പരിക്ക്. ഒടുക്കം പരുന്തിനെ പിടികൂടി വനം വകുപ്പ്.
![കണ്ണില്‍ കണ്ടവരെയെല്ലാം കൊത്തിപ്പറിച്ചു; നീലേശ്വരത്ത് വില്ലനായി പരുന്ത്, ഒടുക്കം വനം വകുപ്പിന്‍റെ കെണിയില്‍ Eagle Attack In Nileshwaram നീലേശ്വരത്ത് പരുന്ത് ആക്രമണം പരുന്തിന്‍റെ ആക്രമണത്തില്‍ പരിക്ക് Kasaragod Eagle Attack](https://etvbharatimages.akamaized.net/etvbharat/prod-images/29-01-2025/1200-675-23426444-thumbnail-16x9-eagle.jpg?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 29, 2025, 12:46 PM IST
കാസർകോട്: വന്യ മൃഗങ്ങളും തെരുവ് നായയും ജനങ്ങൾക്ക് ഭീഷണി ആകാറുണ്ട്. എന്നാൽ നീലേശ്വരത്ത് ജനങ്ങൾ പൊറുതിമുട്ടിയത് ഒരു പരുന്തിനെ കൊണ്ടാണ്. കാല്‍നട യാത്രക്കാരും വാഹനങ്ങളില്‍ പോയവരും മീൻ വില്‍പനക്കാരനും അടക്കം നിരവധിപ്പേർ പരുന്തിന്‍റെ ആക്രമണത്തിന് ഇരയായി. നീലേശ്വരം എസ്‌എസ് കലാ മന്ദിർ റോഡിലൂടെ പോകുന്നവർ എല്ലാം പരുന്തിന്‍റെ ആക്രമണത്തിന് ഇരയായി.
![Eagle Attack In Nileshwaram നീലേശ്വരത്ത് പരുന്ത് ആക്രമണം പരുന്തിന്‍റെ ആക്രമണത്തില്‍ പരിക്ക് Kasaragod Eagle Attack](https://etvbharatimages.akamaized.net/etvbharat/prod-images/29-01-2025/23426444_ega.jpg)
കഴുത്തിലും കയ്യിലുമാണ് പലർക്കും പരിക്കേറ്റത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്നവരെയും ജീവനക്കാരെയും പരുന്ത് കൊത്തി ഓടിച്ചു. കഴിഞ്ഞ ദിവസം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉച്ചക്ക് ശേഷം വാതിൽ തുറക്കാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ് പരുന്ത് ആക്രമിക്കുന്നതെന്നത് എസ്‌എസ് കലാ മന്ദിർ റോഡിൽ ഗായത്രി പറഞ്ഞു. ഇവരുടെ കഴുത്തിൽ സാരമായ പരിക്കേറ്റിരുന്നു.
![Eagle Attack In Nileshwaram നീലേശ്വരത്ത് പരുന്ത് ആക്രമണം പരുന്തിന്‍റെ ആക്രമണത്തില്‍ പരിക്ക് Kasaragod Eagle Attack](https://etvbharatimages.akamaized.net/etvbharat/prod-images/29-01-2025/23426444_ama.jpg)
രണ്ട് തവണയാണ് പരുന്ത് ഇവരെ ആക്രമിച്ചത്. പരുന്ത് ശല്യം രൂക്ഷമായതോടെ വനം വകുപ്പിൽ നാട്ടുകരുടെ പരാതി എത്തി. ഒടുവിൽ റെസ്‌ക്യു ടീം എത്തി പരുന്തിനെ പൊക്കി. ഇനി പരിശീലനം നൽകി നല്ല പരുന്താക്കി തുറന്നു വിടുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. പരുന്തിന്‍റെ ശല്യം ഒഴിവായതോടെയാണ് നാട്ടുകാർക്കും ആശ്വാസമാണ്.
![Eagle Attack In Nileshwaram നീലേശ്വരത്ത് പരുന്ത് ആക്രമണം പരുന്തിന്‍റെ ആക്രമണത്തില്‍ പരിക്ക് Kasaragod Eagle Attack](https://etvbharatimages.akamaized.net/etvbharat/prod-images/29-01-2025/23426444_paru.jpg)
Also Read: കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്: വനം വകുപ്പ് ഇടപെടുന്നില്ലെന്ന് പരാതി