കോഴിക്കോട് : പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ റെയ്‌ഡ്. സ്വർണ വ്യാപാരിയുടെ കാറിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. അന്വേഷണ സംഘം രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റ് ഉടമസ്ഥനും സ്വർണ മൊത്ത ചില്ലറ വ്യാപാരിയുമായ ദീപക്, ഇയാളുടെ കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറും അന്വേഷണ സംഘം പിടികൂടി. കാറിന്‍റെ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്.
രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്‌ഡ് രാത്രി 10.45 വരെ നീണ്ടു. മഹാരാഷ്ട്രയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് എത്തി സ്ഥിര താമസമാക്കിയവരാണിവർ. നാട്ടിൽ നിന്നെല്ലാം പഴയ സ്വർണം വാങ്ങിക്കൂട്ടലാണ് ഇവരുടെ തൊഴിൽ.
സ്വർണത്തിന് വില റെക്കോർഡിലെത്തിയിട്ടും പഴയ സ്വർണത്തിന് അതിനനുസരിച്ചുള്ള വില നൽകാൻ ജ്വല്ലറികൾ തയ്യാറാവാറില്ല. എന്നാൽ അതിനെക്കാൾ വില നൽകിയാണ് ഇവർ സ്വർണം വാങ്ങിക്കൂട്ടിയത്. ഇതിന്‍റെ മറവിൽ കള്ളക്കടത്ത് സ്വർണവും സംഘം വാങ്ങുന്നതായാണ് വിവരം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതുവഴി ജ്വല്ലറികൾക്കും കമ്മിഷൻ ലഭിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലാണ് ഇതുവഴി നടക്കുന്നതെന്നാണ് സംശയിക്കുന്നത്. താമരശേരി മുതൽ പിന്തുടർന്നാണ് ഡിആർഐ സംഘം ഇവരെ പിടികൂടിയത്.
Also Read: ചാരവൃത്തി കേസ്; കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻഐഎ റെയ്‌ഡ്; ജീവനക്കാരന്‍ കസ്റ്റഡിയിലെന്ന് സൂചന