ETV Bharat / state

ഭക്തിസാന്ദ്രം ശബരിമല; തീർഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് - SABARIMALA LATEST NEWS

നട തുറന്ന് അഞ്ച് ദിവസം പിന്നിടുമ്പോൾ, കഴിഞ്ഞ തവണത്തെക്കാൾ ഒന്നര ലക്ഷത്തിലധികം തീർഥാടകരാണ് അധികമായി ദർശനത്തിനെത്തിയത്.

SABARIMALA NEWS  PILGRIMAGE LATEST NEWS  തീർഥാടകരുടെ എണ്ണം  ശബരിമല
Sabarimala Pilgrimage (ETV Bharat)
author img

By

Published : Nov 21, 2024, 5:49 PM IST

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര ലക്ഷത്തിലധികം തീർഥാടകര്‍ ഇത്തവണ ദർശനം നടത്തി. മണ്ഡലകാലം ആരംഭിച്ച് ഇന്നലെ വരെ 3,74,071 തീർഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ മണ്ഡലകാലത്തെ ആദ്യ അഞ്ച് ദിനങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒന്നര ലക്ഷത്തിലധികം തീർഥാടകർ അധികമായി ദർശനത്തിനെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് (ETV Bharat)

അടുത്ത മാസം അഞ്ചുവരെ 70000 വെർച്വൽ ക്യൂ ബുക്കിംങ് പൂർത്തിയായി. ഇന്നലെ മാത്രം 60742 തീർഥാടകരാണ് വെർച്വൽ ക്യൂ വഴി ദർശനം നടത്തിയത്. തീർഥാടകരുടെ എണ്ണം മുൻ വർഷത്തേക്കാൾ കൂടിയെങ്കിലും നട തുറന്നിരിക്കുന്ന സമയം വർധിപ്പിച്ചതും പടി കയറ്റുന്നതിൽ പൊലീസിൻ്റെ ജാഗ്രതയും സുഗമമായ ദർശനത്തിന് വഴിയൊരുക്കുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് ലഭിച്ചവർ ദർശനത്തിനെത്താതിരുന്നാൽ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ളാഹ മുതൽ പ്ലാപ്പള്ളി വരെയുള്ള തീർഥാടനപാതയിൽ ആനത്താരകളിൽ കാട്ടാനകളുടെ സാന്നിധ്യം ഏറെയാണ്. ളാഹ മഞ്ഞത്തോടിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങിയതിനാൽ ഇന്നലെ രാത്രി ഏഴു മണി മുതൽ അരമണിക്കൂർ ഗതാഗതം മുടങ്ങിയിരുന്നു.

Read More: ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ അവസാനത്തേത്; ശബരിമലയെപ്പറ്റി അറിയേണ്ടതെല്ലാം || ശരണപാത പരമ്പര, ഭാഗം-8

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.