ETV Bharat / state

ഭക്ഷ്യവസ്‌തുക്കൾ പത്രക്കടലാസുകളില്‍ പൊതിയുന്നവര്‍ സൂക്ഷിക്കുക; വിലക്കേര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് - DO NOT USE NEWSPAPER TO WRAP FOOD

ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ​ഗ്രേഡ് കണ്ടെയ്‌നറുകൾ ഉപയോ​ഗിക്കാനും നിര്‍ദേശം.

FOOD SAFETY DEPARTMENT  ഭക്ഷ്യ സുരക്ഷ വകുപ്പ്  ഭക്ഷ്യവസ്‌തുക്കള്‍  പത്രക്കടലാസില്‍ ഭക്ഷണം പൊതിയരുത്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 30, 2024, 10:39 PM IST

തിരുവനന്തപുരം: ഭക്ഷ്യവസ്‌തുക്കൾ പൊതിയാൻ ഉപയോ​ഗിക്കുന്ന പായ്ക്കിങ് വസ്‌തുക്കൾ സംബന്ധിച്ച് ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. ഭക്ഷ്യവസ്‌തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത് എന്നതാണ് പ്രധാന നിര്‍ദേശം. പത്രക്കടലാസ് പോലെയുളള ഫുഡ് ​ഗ്രേഡ് അല്ലാത്ത പായ്ക്കിങ് വസ്‌തുക്കൾ ഉപയോ​ഗിക്കുന്നതിലൂടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്‌തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും. മാത്രല്ല രോഗവാഹികളായ സൂക്ഷമജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ ഉപയോ​ഗിക്കരുത് എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും സുരക്ഷിതവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ മാർ​ഗങ്ങൾ സ്വീകരിക്കണം. ഇതിനായി ഫുഡ് ​ഗ്രേഡ് കണ്ടെയ്‌നറുകൾ ഉപയോഗിക്കണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർ അറിയിച്ചു.

Also Read: മിക്‌സ്‌ചര്‍ 'കളറാക്കി'; വില്‍പ്പന നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.