ETV Bharat / state

വികലാംഗ പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ സംഭവം : മൃതദേഹവുമായി പ്രതിഷേധിക്കാന്‍ കോൺഗ്രസ് - ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി

Chakkittapara Joseph Death : വികലാംഗ പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് ഭിന്നശേഷിക്കാരനായ വയോധികന്‍റെ ആത്മഹത്യ ; പെൻഷൻ കിട്ടാത്തതിനാണ് മരണമെന്ന് പറയാനാകില്ലെന്ന് പഞ്ചായത്ത് അധികൃതർ.

Differently Abled Man Death  Chakkittapara Joseph Death  ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി  ചക്കിട്ടപാറ ആത്മഹത്യ
Differently Abled Man Died Over Not Getting Disability Pension
author img

By ETV Bharat Kerala Team

Published : Jan 24, 2024, 10:54 AM IST

Updated : Jan 24, 2024, 1:28 PM IST

കോഴിക്കോട് : വികലാംഗ പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് ഭിന്നശേഷിക്കാരനായ വയോധികൻ ജീവനൊടുക്കി. ചക്കിട്ടപാറ മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചൻ (77) ആണ് ആത്മഹത്യ ചെയ്‌തത്. തന്‍റെയും കുടുംബത്തിന്‍റെയും ഏക ആശ്രയമായ വികലാംഗ പെൻഷൻ ലഭിച്ചില്ലെങ്കിൽ മരിക്കുമെന്നുമുള്ള മുന്നറിയിപ്പ് സഹിതം ഗ്രാമ പഞ്ചായത്തിനും പൊലീസിനും ഇദ്ദേഹം പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മരണം (Differently Abled Man Committed Suicide).

വികലാംഗ പെൻഷൻ കിട്ടാതായിട്ട് 5 മാസം ആയെന്നും കിട്ടിയില്ലെങ്കിൽ മരിക്കുമെന്നും ജോസഫ് പരാതിയിൽ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്‍റെ മകളും കിടപ്പുരോഗിയാണ്. സാന്ത്വന പരിചരണ കേന്ദ്രത്തിൽ കഴിയുന്ന മകൾക്കും പെൻഷൻ മുടങ്ങിയതായി കാണിച്ച് കഴിഞ്ഞ നവംബറിലാണ് ജോസഫ് പരാതി നൽകിയത്. 15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.

സ്വന്തമായുള്ള ഭൂമിയുടെ പട്ടയത്തിന് വേണ്ടി വർഷങ്ങളായി ജോസഫ് അലയുകയായിരുന്നു. പലരിൽ നിന്നും പണം കടം വാങ്ങിയതിന്‍റെ ബാധ്യത വേറെയുമുണ്ട്. അതിനിടെ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. അതിന്‍റെ കൂലിയും ലഭിക്കാനുണ്ട്. ഭാര്യ മരിച്ച ജോസഫിന് മറ്റ് രണ്ട് പെൺമക്കൾ കൂടിയുണ്ട്, ഇരുവരും വിവാഹിതരാണ്.

അതേസമയം പെൻഷൻ കിട്ടാത്തതിനാലാണ് ജോസഫ് മരിച്ചതെന്ന് പറയാനാകില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിനുമുമ്പ് ജോസഫ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ജീവിക്കാൻ സാധിക്കാത്ത നിലയിൽ ജോസഫിന് ദാരിദ്ര്യമുണ്ടായിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പ്രതികരിച്ചു.

Also Read: 'ആശ്വാസകിരണം' ഇല്ലാത്ത അഞ്ചാണ്ട്; പെന്‍ഷന്‍ കിട്ടാതെ പ്രതിസന്ധിയിലായി ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍

അ​തിനിടെ ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി സ​ർ​ക്കാ​രാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷമായ കോൺഗ്രസ് രം​ഗ​ത്തെ​ത്തി. വിഷയം ഏറ്റെടുത്ത കോൺഗ്രസ് ജോസഫിന്‍റെ മൃതദേഹവുമായി കലക്‌ടറേറ്റിലും പഞ്ചായത്തിലും പ്രതിഷേധിക്കും. പോസ്‌റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ലഭിച്ചാലുടന്‍ പ്രതിഷേധം തുടങ്ങാനാണ് തീരുമാനം.

Last Updated : Jan 24, 2024, 1:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.