തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ കോളറ പിടിപെട്ട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പത്തായി. നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണത്തിലും വൻ വർധനയാണുണ്ടായിരിക്കുന്നത്. ഇന്ന് മാത്രം 13,196 പേരാണ് പനിക്ക് ചികിത്സ തേടിയത്. 145 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
416 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയാണ്. പനി ബാധിച്ച് രണ്ട് പേരും മഞ്ഞപ്പിത്തം മൂലം ഒരാളും മരിച്ചു. സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ തരം പനികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി.
Also Read : കാസർകോട് കോളറ; മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു - cholera outbreak in kasaragod