തൃശൂര്‍ : പൂരം കലക്കിയ സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ. പൂരം കലക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. ഇത് അവസാനം ദേവസ്വത്തിന്‍റെ തലയില്‍ വരുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.
തൃശൂർ പൂരത്തിന്‍റെ തുടക്കം മുതലെ പാളിച്ചകൾ മനസിലാക്കിയിട്ടുണ്ട്. ഓരോ മീറ്റിങ്ങിലും അത് പറഞ്ഞിട്ടുണ്ട്. പൂര പ്രദർശനത്തിന് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് സാമ്പിൾ വെടിക്കെട്ടിനാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അന്ന് പൂരപ്രദർശനം പൊലീസ് വന്ന് നിർബന്ധിച്ച് അടപ്പിക്കാൻ ശ്രമം നടത്തി. ടെസ്റ്റ് ഡോസാണ് പൂരപ്രദർശനത്തിൽ കണ്ടത്. അതുകഴിഞ്ഞ് ആനയുടെ കാര്യത്തിൽ നിയന്ത്രണം വന്നു.
തൃശൂര്‍ പൂരത്തിലെ ആനകളെ ഇല്ലാതാക്കാന്‍ എന്‍ജിഓസ് പ്രവര്‍ത്തിക്കുന്നുണ്ട്. പൂരത്തിന് 100 ആനകളെ വേണം. ഇപ്പോള്‍ 50 ആന പോലുമില്ല. ഇതിന് ഒരു പരിഹാരം സര്‍ക്കാര്‍ കാണണമെന്നും ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു.
സര്‍ക്കാരുമായി പ്രശ്‌നങ്ങളില്ല. സര്‍ക്കാരുമായി നല്ല ബന്ധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. തിരുവമ്പാടിയും പാറമേക്കാവും ചേർന്ന് റിപ്പോർട്ടിന്മേൽ തുടർ നടപടികൾ ചർച്ചചെയ്യുമെന്നും ഗിരീഷ് കുമാർ പറഞ്ഞു.