കോഴിക്കോട്: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വാഹനങ്ങളിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. മുണ്ടുമുഴി കോട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), ഇദ്ദേഹത്തിന്‍റെ പിതാവിൻ്റെ സഹോദര പുത്രന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്. ഇവര്‍ ബൈക്കില്‍ സഞ്ചരിക്കവേയാണ് ലോറി ഇടിച്ചത്. രണ്ട് പേർ പരിക്കുകളോടെ ചികിത്സയിലാണ്.
![LORRY RAMMED IN KOZHIKODE VAZHAKKAD ACCIDENT IN KOZHIKODE VAZHAKKAD വാഴക്കാട് മുണ്ടുമുഴിയിൽ അപകടം കോഴിക്കോട് ടിപ്പർ ലോറി അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/09-11-2024/22865058_car.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് (ശനിയാഴ്‌ച) വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ടിപ്പർ ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. രണ്ട് കാറുകൾ, ഓട്ടോറിക്ഷ, രണ്ട് ബൈക്ക്, ഒരു സ്‌കൂട്ടർ എന്നിവ ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു.
![LORRY RAMMED IN KOZHIKODE VAZHAKKAD ACCIDENT IN KOZHIKODE VAZHAKKAD വാഴക്കാട് മുണ്ടുമുഴിയിൽ അപകടം കോഴിക്കോട് ടിപ്പർ ലോറി അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/09-11-2024/22865058_lorry.jpg)
അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണം എന്നാണ് പൊലീസ് നൽകുന്ന വിവരം. അപകടത്തെ തുടർന്ന് ഏറെനേരം ഇത് വഴിയുള്ള ഗതാഗതവും സ്‌തംഭിച്ചു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Also Read: കുരങ്ങന്‍ കരിക്കെടുത്ത് എറിഞ്ഞു; കർഷകൻ പരിക്കേറ്റ് ആശുപത്രിയിൽ