കാസർകോട്: ദേശീയപാതയിൽ ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കണിച്ചിറയില്‍ ലത്തീഫിന്‍റെ മക്കളായ സൈനുൽ റുമാൻ ലത്തീഫ് (6), ലഹക്ക് സൈനബ (12) എന്നിവരാണ് മരിച്ചത്. ഇന്ന് (29-12-2024) ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. മേൽപ്പറമ്പിൽ നിന്ന് നീലേശ്വരം കണിച്ചിറയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ 3 പേരെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. സുഹറാബി (40), സെറിൻ (14), ഫായിസ് അബൂബക്കർ (20) എന്നിവർക്കാണ് പരിക്കേറ്റത്.