ETV Bharat / state

ലഹരിമരുന്നിന്‍റെ പിടിയില്‍ വടകരയും പരിസരവും; നാല് മാസത്തിനിടെ മരിച്ചത് അഞ്ച് പേര്‍ - Death due to drug abuse in Vadakara - DEATH DUE TO DRUG ABUSE IN VADAKARA

ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹെറോയിന്‍, എംഡിഎംഎ, കഞ്ചാവ് കളളക്കടത്ത് തുടങ്ങിയ നിയമവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തികള്‍ വടകര മേഖലയില്‍ വ്യാപകമാവുകയാണ്.

DRUG DEATHS VADAKARA  DRUG ABUSE KOZHIKKODE  വടകര ലഹരിമരുന്ന്  ലഹരി മരണം
Death due to Abuse of drugs increasing in Vadakara and premise (ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 2, 2024, 6:54 PM IST

കോഴിക്കോട് : അമിത ലഹരി ഉപയോഗത്തിന്‍റെ പിടിയിൽ അകപ്പെട്ട് വടകരയും പരിസര പ്രദേശങ്ങളും. എംഡിഎംഎ പോലുളള രാസ ലഹരി അമിതമായ അളവില്‍ കുത്തിവെച്ച് അഞ്ച് പേരാണ് നാല് മാസത്തിനകം ഇവിടെ മരിച്ചത്. ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹെറോയിന്‍, എംഡിഎംഎ, കഞ്ചാവ് കളളക്കടത്തും ഈ മേഖലയില്‍ വ്യാപകമായിരിക്കുകയാണ്.

മെയ് ഒന്നിന് വടകരയില്‍ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ സ്വദേശി, അമിതമായി ലഹരി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ. കൊയിലാണ്ടി സ്‌റ്റേഡിയത്തിൽ മരിച്ച ചെറുപ്പക്കാരനും ലഹരി കുത്തിവച്ചിരുന്നു. ഒഞ്ചിയം നെല്ലാച്ചേരിയിൽ രണ്ട് യുവാക്കൾ മരണത്തിന് കീഴടങ്ങിയതും ലഹരിക്ക് അടിമപ്പെട്ട് തന്നെ.

വടകര നഗരത്തില്‍ മാത്രം നിരവധി ബ്ലാക്ക് സ്പോട്ടുകളുണ്ട്. കാലപ്പഴക്കത്തില്‍ അടച്ചുപൂട്ടിയ കെട്ടിടങ്ങള്‍, ആളനക്കമില്ലാത്ത പറമ്പുകള്‍. ഇവയെല്ലാം തന്നെ ലഹരി മാഫിയയ്ക്ക് രഹസ്യമായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ്. യുവാക്കളില്‍ ലഹരി ഉപയോഗം കൂടിയിട്ടും വേണ്ടത്ര ജാഗ്രത എക്സൈസോ പൊലീസോ പുലര്‍ത്തുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം.

തലശേരി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് മാത്രമാണ് ആന്‍റി നാർക്കോട്ടിക്ക് സംഘം പറയുന്നത്. എന്നാൽ ഇവരെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഗോവയിൽ നിന്നടക്കം എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾ അടുത്ത കണ്ണിയിലേക്ക് കൈമാറും.

അവർ അത് വൻ ലാഭത്തിൽ ചെറുകിടക്കാർക്ക് കൈമാറും. അവരിൽ നിന്നാണ് ഡോസിന് ഇത്ര രൂപ എന്ന കണക്കിൽ ഉപയോഗിക്കുന്നവർ സ്വന്തമാക്കുന്നത്. സിഗരറ്റിൽ ഉപയോഗിച്ചും പ്രത്യേക പേപ്പറിലിട്ട് കത്തിച്ച് പുക കൊണ്ടും കുത്തിവെച്ചും ഉപയോഗിക്കുന്നവരുണ്ട്. ഇതിൽ ഏറ്റവും മാരകം കുത്തിവെക്കുന്നതാണ്. ഇങ്ങനെയുളളവരാണ് കൂടുതലും മരണത്തിന് കീഴടങ്ങുന്നത്. പല തരത്തിലുള്ള ലഹരി ഗുളിക യുവതയുടെ ബോധം കെടുത്തുന്നുണ്ട്.

ഭാവിതലമുയെ ഓര്‍ത്ത് ആശങ്കയുളളതിനാല്‍ ഇപ്പോള്‍ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് നഗരത്തിലെ വ്യാപാരികള്‍. ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍ ഒതുങ്ങുകയാണ്. വന്‍തോതില്‍ ലഹരി ഇടപാട് നടത്തുന്നവരെ പിടികൂടാനാകാത്തതും കടുത്ത ശിക്ഷ നല്‍കാത്തതുമാണ് ലഹരി മാഫിയ തഴച്ചു വളരാന്‍ കാരണമാകുന്നത്.

Also Read : മമ്മിയൂരിൽ ലഹരി മാഫിയ സംഘത്തിന്‍റെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക് - Drug Mafia Attack In Mammiyoor

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.